മീന്‍ പിടിക്കാന്‍ പോയ ഗൃഹനാഥനെ ആറ്റില്‍ കാണാതായി

പീരുമേട്‌-ചപ്പാത്തില്‍ നിന്ന്‌ ആറ്റില്‍ കാണാതായ ഗൃഹനാഥന്‌ വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. രണ്ട്‌ ദിവസം മുമ്പ്‌ കരുന്തിരിവി ആറ്റില്‍ മീന്‍ പിടിക്കാന്‍ പോയ വളവോട്‌ കടപ്പാക്കര ആന്റണിയെ കണ്ടെത്തുന്നതിനാണ്‌ പരിശോധന തുടരുന്നത്‌.

പെരിയാറിലേക്ക്‌ ഒഴുകിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ ഈ ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ തിരച്ചില്‍. പൊലീസ്‌, അഗ്നിശമനസേന എന്നിവര്‍ക്കൊപ്പം കോതമംഗലത്ത്‌ നിന്നെത്തിയ മുങ്ങല്‍ വിദഗ്‌ധരും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്‌. ശക്തമായ മഴ തുടരുന്നത്‌ തിരച്ചിലിനെ ബാധിക്കുന്നുണ്ട്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News