പത്തനംതിട്ടയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചെന്നത് വ്യാജ വാര്‍ത്ത; വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു

പത്തനംതിട്ടയില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ പത്തനംതിട്ട അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും കഴിഞ്ഞ ദിവസം വിദഗ്ദ പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കു മാറ്റിയ വ്യക്തിക്ക് നിപ്പ വൈറസ്സ് പിടിപ്പെട്ടന്നു നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയവര്‍ക്ക് എതിരെയാണ് പൊലീസ് അന്വേഷണം.

കഴിഞ്ഞ ദിവസമായിരുന്നു അടൂര്‍ ജനറല്‍ ആശുപത്രിയില്‍ നിന്നും വിദഗ്ദ പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കു മാറ്റിയ വ്യക്തിക്ക് നിപ്പ വൈറസ്സ് പിടിപ്പെട്ടെന്നു നവമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം ഉണ്ടായത്.

തെറ്റായ പ്രചരണം നടത്തിയവര്‍ക്കു എതിരെ നടപടി വേണമെന്ന ആശുപത്രി സുപ്രണ്ടിന്റെ പരാതിയെ തുടര്‍ന്നാണ് അടൂര്‍ സി.ഐ.സന്തോഷ് കുമാര്‍ കേസ്സ് എടുത്ത് അന്വേഷണം ആരംഭിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News