രാജ്യസഭാ സീറ്റ് തര്‍ക്കം: എറണാകുളത്ത് ഡിസിസി ഓഫീസിനു മുന്നിൽ പ്രവർത്തകർ ശവപ്പെട്ടിയും റീത്തും വച്ചു; കോണ്‍ഗ്രസില്‍ കലാപം കത്തുന്നു

കൊച്ചി: രാജ്യസഭാ സീറ്റ് തര്‍ക്കം കോണ്‍ഗ്രസിനെ വലക്കുന്നു. സംസ്ഥാന കോണ്‍ഗ്രസില്‍  പ്രതിഷേധം ശക്തമാകുന്നു പ്രവര്‍ത്തകര്‍ക്ക് പിന്നാലെ മുതിര്‍ന്ന നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയത് കോണ്‍ഗ്രസ് ഹെെക്കമാന്‍റിനെയും വലക്കുകയാണ്.

അതിനിടെ  രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിന് നൽകിയതിൽ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ശവപ്പെട്ടിയും റീത്തും വച്ച് പ്രവര്‍ത്തകര്‍  പ്രതിഷേധിച്ചു.

മാണിക്ക് സീറ്റു നല്‍കാന്‍ മുന്നില്‍ നിന്ന ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരായ പോസ്റ്ററുകളും ഇവിടെ വ്യാപകമായി  പതിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News