പന്തു ചുരണ്ടല്‍ വിവാദം: ‘പത്രസമ്മേളനത്തില്‍ സ്മിത്ത് മുഴുവന്‍ സത്യം പറഞ്ഞില്ല’; പുതിയ വെളിപ്പെടുത്തലുകളുമായി ഓസിസ് താരം രംഗത്ത്

കേപ്ടൗണ്‍ ടെസ്റ്റിനിടെ ഒാസ്ട്രേലിയ നടത്തിയ പന്തു ചുരണ്ടല്‍ ലോക ക്രിക്കറ്റ് പ്രേമികള്‍ ഞെട്ടലോടെയാണ് അറിഞ്ഞത്.സംഭവത്തില്‍ അന്ന് ഓസ്‌ട്രേലിയന്‍ ടീം ക്യാപ്റ്റനായിരുന്ന സ്മിത്തിനും വാര്‍ണര്‍ക്കും ബാന്‍ക്രോഫ്റ്റിനും വിലക്ക് ലഭിച്ചു.സ്മിത്തിനും വാര്‍ണര്‍ക്കും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിനെ 9 മാസത്തേക്കുമാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ വിലക്കിയത്.

ക്രിക്കറ്റിന്‍റെ നെറികെട്ട മുഖം പുറത്തു കൊണ്ടു വന്ന പന്തു ചുരുണ്ടലില്‍ പുതിയ ആരോപണങ്ങളുമായി ഓസിസ് ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക് രംഗത്തെത്തി.സ്മിത്ത് അര്‍ദ്ധസത്യം പറഞ്ഞ് മറ്റു താരങ്ങളെകൂടി കുടുക്കിയെന്ന് ആരോപണം.

വിവദം കത്തിനിന്ന സമയത്ത് സ്മിത്ത് ബാന്‍ക്രാഫ്റ്റിനുമൊപ്പം പത്രസമ്മേളനം നടത്തിയിരുന്നു. പന്ത് ചുരണ്ടല്‍  തീരുമാനം എടുത്തത് ലീഡര്‍ഷിപ്പ് ഗ്രൂപ്പാണ് എന്നായിരുന്നു അന്ന് സ്മിത്തിന്‍റെ വെളിപ്പെടുത്തല്‍.

അത് തങ്ങളെകൂടി സംശയത്തിന്‍റെ നി‍ഴലാക്കിയെന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.

സ്മിത്തിന്‍റെ വാര്‍ത്താസമ്മേളനം സ്റ്റാര്‍ക്, ഹേസല്‍വുഡ്, നഥാന്‍ ലിയോണ്‍ തുടങ്ങിയവരെ സംശയത്തിന്റെ നിഴലിലാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ ടീമിന്റെ മുഴുവന്‍ സല്‍പ്പേരിനേയും നശിപ്പിക്കുന്നതായിരുന്നു ആ പ്രവൃത്തിയെന്നാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here