രാജ്യസഭാ സീറ്റ് തര്‍ക്കം; കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകളോട് മറുപടി പറയാനില്ലെന്ന് മാണി

കോട്ടയം: രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ പ്രസ്താവനകളോട് മറുപടി പറയാനില്ലെന്ന് കെഎം മാണി.

കോണ്‍ഗ്രസുമായി അകല്‍ച്ചയുണ്ടാക്കാന്‍ ആരും ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജോസ് കെ മാണിക്ക് സീറ്റില്‍ താല്‍പര്യവും ഉണ്ടായിരുന്നില്ല. എന്നാല്‍, നിര്‍ണായക ഘട്ടത്തിലാണ് കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസിന് സീറ്റ് നല്‍കിയത്. അത് കോണ്‍ഗ്രസിന്റെ നല്ല മനസാണ് കാണിക്കുന്നത്.

അതിനെ ചെറുതായി കാണരുതെന്നാണ് താന്‍ ജോസ് കെ.മാണിയോട് പറഞ്ഞത്. അതിനാലാണ് ഉന്നതനായ ഒരു നേതാവിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതെന്നും മാണി വിശദീകരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here