തര്‍ക്കം രൂക്ഷം: ന്യായീകരണവുമായി എംഎം ഹസന്‍ രംഗത്ത്; യുവ എംഎല്‍എമാര്‍ക്ക് പരിഹാസം; സുധീരന്റെ പ്രതികരണം വ്യക്തിപരമെന്നും ഹസന്‍

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കിയതിനെ ന്യായീകരിച്ച് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍.

യുഡിഎഫിലേക്ക് തിരിച്ചു വരണമെങ്കില്‍ യുഡിഎഫില്‍ ഉണ്ടായിരുന്നപ്പോള്‍ ഉള്ള സ്ഥാനങ്ങള്‍ തിരിച്ചു നല്‍കണമെന്നായിരുന്നു കരാര്‍. ഇതനുസരിച്ചാണ് കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതെന്ന് എംഎം ഹസന്‍ പറഞ്ഞു.

യുഡിഎഫിലേക്ക് തിരിച്ചു വരണമെങ്കില്‍ രാജ്യസഭാ സീറ്റെന്ന ആവശ്യത്തില്‍ കെഎം മാണി ഉറച്ചു നിന്നു. മടങ്ങി വരവിന്റെ ചര്‍ച്ചകള്‍ നടന്ന ഘട്ടത്തില്‍ തന്നെ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

മാണിയെ യുഡിഎഫിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം എല്ലാവരും അറിഞ്ഞാണ് നടപ്പിലാക്കിയതെന്നും ഹസന്‍ പറഞ്ഞു.

ഒരു വിധത്തിലുമുള്ള അനുനയ ശ്രമങ്ങള്‍ക്കും മാണി വഴങ്ങിയില്ല. യുഡിഎഫില്‍ ഉണ്ടായിരുന്നപ്പോള്‍ ഉള്ള സ്ഥാനങ്ങള്‍ എന്നാവശ്യത്തില്‍ മാണി ഉറച്ച് നിന്നു. കോണ്‍ഗ്രസിലെ എല്ലാവരുടേയും അറിവോടെയാണ് മാണിയുടെ തിരിച്ചു വരവെന്നും ഹസന്‍ പറഞ്ഞു.

ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നു പറഞ്ഞ ഹസന്‍, സുധീരന്റെ പ്രതികരണങ്ങള്‍ വ്യക്തിപരമാണെന്നും പറഞ്ഞു.

ഇതോടൊപ്പം കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരെ പരിഹസിക്കുകയും ചെയ്തു. ഫേസ്ബുക്കിലെ എംഎല്‍എമാരുടെ പ്രതികരണങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തനിക്ക് ഫേസ്ബുക്ക് വായിക്കാന്‍ സമയമില്ലെന്നാണ് ഹസന്‍ പ്രതികരിച്ചത്.

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രവര്‍ത്തകര്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും പ്രതിഷേധം കനക്കുന്നതിനിടെയാണ് ന്യായീകരണവുമായി എംഎം ഹസന്‍ രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News