ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടും ജീവിതത്തിലേക്ക് തിരികെയെത്താനാവാതെ ദുരിതം അനുഭവിച്ച് സിജി; സുമനസ്സുകളുടെ സഹായമാണ് ഇവര്‍ക്കാവശ്യം

കരള്‍ രോഗം ബാധിച്ച് ശസ്ത്രക്രീയയ്ക്ക് വിധേയമായിട്ടും ജീവിതത്തിലേക്ക് തിരികെയെത്താനാവാതെ ദുരിതം അനുഭവിക്കുകയാണ് തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശിയായ യുവതി.

മാറ്റിവെച്ച കരളിന് മഞ്ഞപ്പിത്തം ബാധിച്ചതോടെ വീണ്ടും കരള്‍ മാറ്റി വെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇതിനുള്ള പണം കണ്ടെത്താനാകാതെ ബുദ്ധിമുട്ടിലാണ് ഈ കുടുംബം.

തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി റിജീഷിന്റെ ഭാര്യ സിജിയെ മാസങ്ങള്‍ക്ക് മുമ്പാണ് ശസ്ത്രക്രീയയ്ക്ക് വിധേയയാക്കി കരള്‍ മാറ്റിവെച്ചത്. മന്ത്രി സി രവീന്ദ്രനാഥ് രക്ഷാധികാരിയായി രൂപീകരിച്ച ധനസഹായ സമിതിയാണ് ഇതിനുള്ള പതിനെട്ട് ലക്ഷം കുടുംബത്തിന് നല്‍കിയത്. സിജിയുടെ അമ്മയാണ് മകള്‍ക്ക് കരള്‍ പകുത്തു നല്‍കിയത്.

എന്നാല്‍ മഞ്ഞപ്പിത്ത ബാധ മൂലം സിജിക്ക് ആരോഗ്യം വീണ്ടെടുക്കാനായില്ല. ഏഴ് മാസത്തിനിടെ ഏ!ഴ് ലക്ഷം രൂപ പിന്നെയും ചികിത്സയ്ക്കായി ചെലവഴിച്ചു. ഇരുപത്തിയഞ്ച് ലക്ഷം രൂപ ചെലവഴിച്ച് കരള്‍ വീണ്ടും മാറ്റിവെക്കുക മാത്രമാണ് സിജിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഏക മാര്‍ഗ്ഗം.

നിലവില്‍ എറണാകുളം അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് സിജിയെ. നാട്ടുകാരും സുഹൃത്തുക്കളും ശേഖരിച്ചെത്തിക്കുന്ന പണത്തിന് സിജിയുടെ ജീവന്‍ നിലനിര്‍ത്താന്‍ മാത്രമെ സാധിക്കുന്നുള്ളു.

ജീവിതത്തിലേക്ക് തിരികെയെത്താന്‍ സുമനസ്സുകളുടെ സഹായമാണ് ഇവര്‍ക്കാവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News