അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി; മോചനം ബാങ്കുകളുമായി ധാരണയിലെത്തിയതിനെ തുടര്‍ന്ന്; ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടതാണ് ജയിലിലെ ഏറ്റവും വലിയ സങ്കടമെന്ന് രാമചന്ദ്രന്‍ പീപ്പിളിനോട്

ദുബായ്: അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഉടമ അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി.

ചെക്ക് കേസില്‍ അറസ്റ്റിലായ രാമചന്ദ്രന്‍ മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷമാണ് മോചിതനായത്. 3.4 കോടി ദിര്‍ഹത്തിന്റെ വണ്ടിച്ചെക്ക് നല്‍കിയ കേസിലാണ് രാമചന്ദ്രനെ ദുബായിലെ കോടതി തടവുശിക്ഷയ്ക്ക് വിധിച്ചത്.

2015 ഓഗസ്റ്റ് 23നാണ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

യുഎഇയിലെ വിവിധ ബാങ്കുകളില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാതെ കബളിപ്പിച്ചെന്ന കേസിലായിരുന്നു അറസ്റ്റ്. 22 ബാങ്കുകളാണ് രാമചന്ദ്രനെതിരെ കേസ് കൊടുത്തിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here