സമയം കഴിയുംതോറും മനസു പറഞ്ഞു: ‘എന്തോ ദുരന്തം വരാന്‍ പോകുന്നുവെന്ന്’; ജീവിതം മാറ്റിമറിച്ച ആ ദിവസത്തെക്കുറിച്ച് അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നു

ജീവിതം മാറ്റിമറിച്ച ആ വനവാസത്തിന്റെ തുടക്കം, അപ്രതീക്ഷിതമായി വന്ന ഒരു ഫോണ്‍ കോളില്‍ നിന്നായിരുന്നു. ആ ഫോണ്‍ കോള്‍ പൊലീസ് സ്റ്റേഷനില്‍ നിന്നായിരുന്നു.

ഭാര്യയെയും കൂട്ടി പൊലീസിനെ കാണാനായി ചെന്നു. ബോസ് എത്തിയിട്ടില്ല, അല്‍പ്പം സമയം കാത്തിരിക്കണം എന്നായിരുന്നു പൊലീസിന്റെ നിര്‍ദ്ദേശം. വളരെയധികം സമയം കാത്തിരുന്നു.

സമയം കൂടുതല്‍ വൈകിയപ്പോള്‍ ഭാര്യയെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. വീണ്ടും കാത്തിരുപ്പ്. ഭയമുണ്ടായിരുന്നില്ല. സമയം കഴിയും തോറും മനസു പറഞ്ഞു. എന്തോ ദുരന്തം വരാന്‍ പോകുന്നുവെന്ന്.

സമയം കൂടുതല്‍ വൈകിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരന്‍ ഒരു മുറി കാണിച്ച് കിടക്കാനുള്ള സൗകര്യമുണ്ടെന്ന് പറഞ്ഞു. അതായിരുന്നു എന്റെ ജീവിതത്തെ മാറ്റി മറിച്ച വനവാസത്തിന്റെ തുടക്കം.

താന്‍ നേരിട്ട അനുഭവങ്ങളെക്കുറിച്ച് അറ്റ്‌ലസ് രാമചന്ദ്രന്‍ പീപ്പിള്‍ ടിവിയോട് മനസുതുറക്കുന്നു.
ജയില്‍ മോചിതനായ ശേഷമുള്ള ആദ്യ അഭിമുഖം.

ജോണ്‍ ബ്രിട്ടാസുമായി നടത്തിയ അഭിമുഖം രാത്രി 9.30ന് പീപ്പിള്‍ ടിവിയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News