കേന്ദ്ര സര്‍ക്കാറിന്‍റേത് കര്‍ഷക വിരുദ്ധ നിലപാടുകള്‍; രാഷ്ട്രീയ കിസാന്‍ മഹാസംഘ് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് തുടക്കമായി

കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടിനെതിരെ രാഷ്ട്രീയ കിസാന്‍ മഹാസംഘ് നടത്തുന്ന ഭാരത് ബന്ദിന് തുടക്കമായി. ഉത്പാദന ചെലവിന്റെ അമ്പത് ശതമാനം താങ്ങുവില നല്‍കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം പത്താം ദിവസത്തേയ്ക്ക് കടന്നിരിക്കുകയാണ്.

കര്‍ഷക സമരം ഒത്തു തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ചര്‍ച്ചയ്ക്ക് തയ്യാറാവാത്ത സാഹചര്യത്തിലാണ് ഭാരത് ബന്ദ് നടത്തുന്നത്. രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന വിവിധ കര്‍ഷക സംഘടനകളുടെ ഏകോപന സമിതി കേരളത്തില്‍ ഭാരത് ബന്ദിന് പിന്തുണ നല്‍കിയിട്ടുണ്ടെന്ന് മഹാസംഘ് നേതാക്കള്‍ അറിയിച്ചു.

വ്യാപാര വ്യവസായി ഏകോപനസമിതിയോട് പിന്തുണ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അംഗീകരിച്ചിട്ടില്ല. അതേസമയം ഭാരത് ബന്ദില്‍ പഞ്ചാബിലെ കര്‍ഷകര്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

തങ്ങളുടെ സമരം അവസാനിച്ചുവെന്ന് കഴിഞ്ഞദിവസം അവര്‍ വ്യക്തമാക്കിയിരുന്നു.എം.എസ്.സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News