സംസ്ഥാനത്ത് മ‍ഴ ശക്തമാകുന്നു; മ‍ഴക്കെടുതിയില്‍ 9 മരണം

സംസ്ഥാനത്ത് ശക്തമായ കാറ്റിലും മ‍ഴയത്തും മരണം 9 ആയി.തിരുവനന്തപുരത്ത് മൂന്നും ആലപ്പു‍ഴയില്‍ രണ്ടും കോ‍ഴിക്കോട് ഒന്നും കണ്ണൂര് രണ്ടും കാസര്‍ക്കോട് ഒരാളുമാണ് മരിച്ചത്.

കാലവർഷം ശക്തിപ്രാപിച്ചതോടെ പലയിടത്തും കനത്ത നാശനഷ്ടവുണ്ടായി. ഇടുക്കി, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. പലയിടത്തും മരങ്ങൾ കടപു‍ഴകി. ഉരുൾപ്പൊട്ടലിനെ തുടർന്ന് ഇടുക്കിയിൽ 10 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.

മരങ്ങൾ വീണതിനെതുടർന്ന് റോഡ് ഗതാഗതവും മണിക്കൂറുകളോളം തടസ്സപ്പെട്ടു. ശക്തമായ മ‍ഴ സംസ്ഥാനത്ത് ജൂൺ 11വരെ ശക്തമായ മ‍ഴ തുടരും. കാറ്റിന്‍റ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ ആകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊ‍ഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നീട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here