കോ‍ഴിക്കോട്-മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 12 മുതല്‍ പ്രവര്‍ത്തമാരംഭിക്കും; നിയന്ത്രണങ്ങള്‍ നീട്ടില്ല: ആരോഗ്യമന്ത്രി

നിപാ വൈറസ് ബാധയെ തുടർന്ന് പൊതു പരിപാടികള്‍ക്കും വിദ്യാലയങ്ങൾക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോ‍ഴിക്കോട് – മലപ്പുറം ജില്ലകളിലായുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും 12 മുതല്‍ പ്രവര്‍ത്തമാരംഭിക്കും.

നിപാ ബാധയുണ്ടായ പ്രദേശങ്ങളിലെ നിയന്ത്രണങ്ങളും പൊതു പരിപാടികള്‍ക്കുള്ള വിലക്ക് ഒഴിവാക്കാനും സർക്കാർ തീരുമാനിച്ചു.

നിപാ വൈറസ് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ പൊതുപരിപാടികള്‍ക്കും വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തിനും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടെണ്ടതില്ലെന്നാണ് ആരോഗ്യ വകുപ്പ് തീരുമാനിച്ചത്.

പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ മാസം 12 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. നിപാ ബാധയുണ്ടായ പ്രദേശങ്ങളിലെ നിയന്ത്രണങ്ങളും പൊതു പരിപാടികള്‍ക്കുള്ള വിലക്കും ഒഴിവാക്കും.

അതെസമയം, നിപ്പ രോഗികളുമായി ഇടപഴകിയവരെ നിരീക്ഷിക്കുന്നത് തുടരും. 2649 പേരാണ് കോ‍ഴിക്കോട് – മലപ്പുറം ജില്ലകളിലായി ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

ഇതുവരെ വന്ന 313 പരിശോധനാഫലങ്ങളില്‍ 295 പേര്‍ക്കും നിപാ വൈറസ് ബാധയില്ലെന്ന് തെളിഞ്ഞിരുന്നു. സുഖം പ്രാപിച്ച രണ്ട് നിപാ ബാധിതരും ഇപ്പോള്‍ സാധാരണ നിലയിലാണ്.

വിദഗ്ധ സംഘത്തിന്‍റെ പരിശോധനകള്‍ക്കും വിലയിരുത്തലുകള്‍ക്കും ശേഷമേ ഇവര്‍ ആശുപത്രി വിടുന്ന കാര്യത്തില്‍ തീരുമാനമാകുകയുള്ളൂ. അതെസമയം, കേന്ദ്രസംഘത്തിന്‍റെ നേതൃത്വത്തില്‍ രോഗബാധയുണ്ടായ സ്ഥലങ്ങളില്‍ പരിശോധന തുടരുകയാണ്.

നിപയുടെ ഉറവിടം അന്വേഷിക്കുന്ന സംഘവും രോഗനിയന്ത്രണം ലക്ഷ്യമിട്ടുള്ള സംഘവും സജീവമായുള്ള അവരുടെ പ്രവർത്തനം തുടരാനാണ് അരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News