സിനിമ സീനുകളെ തോല്‍പ്പിക്കുന്നതാണ് ചില മോഷണ സംഭവങ്ങൾ. കാസര്‍കോഡുനിന്നാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നത്. ടെക്സ്റ്റയില്‍ ഷോപ്പിലെ ഡമ്മിയില്‍ സൂക്ഷിച്ച് വസ്ത്രങ്ങളാണ് കളളന്‍മാര്‍ മോഷ്ടിച്ചത്. പഴയ ബസ്റ്റാന്‍റിന് സമീപത്തെ കടകളിലാണ് മോഷണം നടന്നത്.
കടയുടെ പുറത്ത് പരസ്യത്തിനായി സ്ഥാപിച്ചിരുന്ന ഡമ്മികളിെല വസ്ത്രങ്ങളാണ് കളളന്‍മാര്‍ അഴിച്ചുകൊണ്ടുപോയത്. വഴിയോര കച്ചവട സ്ഥാപനങ്ങളിലും കളളന്‍മാര്‍ കവര്‍ച്ച നടത്തി.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം.
മഴയുടെ മറവിലായിരുന്നു മോഷണം. കാലവര്‍ഷം കനത്തതോടെ മോഷ്ടാക്കൾക്കും അവസരങ്ങൾ വര്‍ദ്ധിക്കുകയാണ്. നഗരങ്ങൾ കേന്ദ്രീകരിച്ച് രാത്രി കാലങ്ങളില്‍ പൊലീസ് പെട്രോളിങ്ങ് ശക്തമാക്കിയിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.