
പണ്ട്, ആ മനുഷ്യനെ കളിയാക്കിച്ചിരിച്ചിട്ടുണ്ട്-കൈരളിയിൽ വന്ന അറ്റ്ലസ് രാമചന്ദ്രന്റെ അഭിമുഖം കണ്ട് പശ്ചാത്താപത്തോടെ ദീപാ നിശാന്ത് ഫെയ്സ് ബുക്കില്‍ കുറിച്ചു.
അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്തിന്റെ ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ:
” ‘ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം’ എന്ന് പറഞ്ഞുകൊണ്ട്, അറ്റ്ലസ് ജ്വല്ലറി പരസ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്ന ആ മനുഷ്യനെ കളിയാക്കി ചിരിച്ചിട്ടുണ്ട്. സിനിമകളിൽ സ്വയമൊരു കോമാളിയായി ഒറ്റ സീനിൽ വന്നുപോകുമ്പോൾ ‘ഇയാളിത്ര വിഡ്ഢിയാണോ?’ എന്ന് ചിന്തിച്ചിട്ടുണ്ട്.
പക്ഷേ, പിന്നീടയാളെ തിരിച്ചറിഞ്ഞത്, അയാൾ ജയിലിലായപ്പോൾ അയാളുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരുടെയും അയാൾ സഹായിച്ചവരുടേയും വാക്കുകളിൽ നിന്നാണ്. ‘സാറ് പാവാ’ണെന്നും പറഞ്ഞ് നെഞ്ചു പൊട്ടിക്കരഞ്ഞ ഒരാളെ നേരിട്ടു കണ്ടിട്ടുണ്ട്. പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് അയാളിലെ മനുഷ്യനെ.
അതു കൊണ്ടുതന്നെയാവണം അയാൾ ടീ വിയിലിരുന്ന് ബ്രിട്ടാസിനോട് സംസാരിക്കുമ്പോൾ, ഫീനിക്സ് പക്ഷിയെപ്പോൽ ചാരത്തിൽ നിന്നും ഞാനുയർത്തെണീക്കും എന്ന് പറയുമ്പോൾ, ഉള്ളിൽ ഏറ്റവും പ്രിയപ്പെട്ട ഒരാൾ മടങ്ങി വന്നപോലെ ആഹ്ലാദമുയരുന്നത്.
അയാൾ ശരിക്കും ജനകോടികളുടെ വിശ്വസ്ഥസ്ഥാപനം തന്നെയാണ്.”
ജയില്‍ മോചിതനായ അറ്റ്‌ലസ് രാമചന്ദ്രന്‍ ആദ്യമായി മനസ് തുറക്കുന്നു;കെെരളി ടിവി ചീഫ് എഡിറ്റര്‍ ജോണ്‍ ബ്രിട്ടാസ് അറ്റ്ലസ് രാമചന്ദ്രനുമായി നടത്തിയ എക്സ്ക്ലൂസീവ് ഇന്‍റര്‍വ്യൂ
ഇവിടെ കാണാം

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here