‘ഒരേ സമയം മൂന്നു മുന്നണികളുമായി വിലപേശുന്ന മാണി നാളെ ബിജെപിയിലേക്ക് പോകില്ലെന്ന് എന്താണുറപ്പ്’; കെ എം മാണിക്കെതിരെ ആഞ്ഞടിച്ച് സുധീരന്‍

മാണിയെ കടന്നാക്രമിച്ച്  കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഒരേ സമയം  മൂന്നു മുന്നണികളുമായി വിലപേശുകയാണ് മാണിയെന്നും നാളെ മാണി ബിജെപിയിലേക്ക് പോകില്ലെന്ന്  എന്താണ് ഉറപ്പെന്ന് സുധീരന്‍ ചോദിച്ചു.  മാണികോണ്‍ഗ്രസിന്‍റെ സമദൂര സിദ്ധാന്തമെന്താണെന്നു വ്യക്തമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ജോസ് കെ മാണി ജനങ്ങളെ അഭിമുഖീകരിക്കാന്‍ പേടിക്കുന്നു. തോല്‍വി ഭയമാണ് ജോസ് കെ മണിക്ക്. അത് കൊണ്ടാണ് രാജ്യസഭയിലേക്ക് പോകുന്നത്.

കോണ്‍ഗ്രസിലേക്ക് വന്ന മാണി വിശ്വാസ്യ തെളിയിക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് വിട്ട് പോകുമ്പോള്‍ പറഞ്ഞതെല്ലാം  ഒന്നുകില്‍ മാണി തിരുത്തിപ്പറയണമെന്നും അതല്ലെങ്കില്‍ തെറ്റായിപ്പോയെന്ന് പറയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

മാണിയുടെ ഇടപെടല്‍ കാരണം യു പി എയുടെ ലോകസഭയില്‍ ഒരു എം പിയെ നഷ്ടമായെന്നും ഇത് ബിജെപിയ്ക്ക് അനുകൂലമായെന്നും സുധീരന്‍ പറഞ്ഞു. കാസര്‍ക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News