കെപിസിസി ഓഫീസ് ഒഎൽഎക്സില്‍ വിൽപനയ്ക്ക്; ആ‍വശ്യമുള്ളവര്‍ കേരളാ കോണ്‍ഗ്രസിനേയോ ഇന്ത്യന്‍ നാഷണൽ മുസ്ലീംലീഗിനേയോ സമീപിക്കുക

കെപിസിസി ഓഫീസ് വിൽപനയ്ക്ക് കാണിച്ച് പരസ്യം. പ്രമുഖ ഓണ്‍ലൈന്‍ വ്യാപര സൈറ്റായ ഒഎൽഎക്സിലാണ് പരസ്യം. ഇന്ദിരാഭവന്‍ വേണ്ടവർ ഇന്ത്യന്‍ നാഷണൽ മുസ്ലീംലീഗിനേയോ കേരളാ കോണ്‍ഗ്രസിനേയോ സമീപിക്കണമെന്നും പരസ്യത്തിൽ പറയുന്നു. അനീഷ് എന്നയാണ് പരസ്യം നൽകിയിരിക്കുന്നത്

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നൽകിയ തീരുമാനം ലീഗാണെന്ന ആക്ഷേപം നിലനിൽക്കെയാണ് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന്‍ വിൽപനയ്ക്ക് എന്ന് കാണിച്ച് ഒഎൽഎക്സിൽ പരസ്യം വന്നിരിക്കുന്നത്. കെട്ടിടം താമസയോഗ്യമാണെന്നും അണ്‍ഫർണിഷ്ഡ് ആണെന്നും പരസ്യത്തിൽ പറയുന്നു.

ഇന്ദിരാഭവന്‍ ആവശ്യമുള്ളവര്‍ കേരളാ കോണ്‍ഗ്രസിനേയോ ഇന്ത്യന്‍ നാഷണൽ മുസ്ലീംലീഗിനേയോ സമീപിക്കണമെന്നും ഡിസ്ക്രിപ്ക്ഷനിൽ പറയുന്നു. ക‍ഴിഞ്ഞ ദിവസമാണ് ഒഎൽഎക്സിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കോണ്‍ഗ്രസിലെ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകള്‍ പുറത്തിറങ്ങിയിരുന്നു അതിന് പിന്നാലെയാണ് ഒഎൽഎക്സിൽ ഇത്തരത്തിലൊരു പരസ്യം പ്രത്യക്ഷപ്പെട്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like