കുഞ്ഞിനെ തൊട്ടിലില്‍ ഉറക്കിക്കിടത്തി; കനത്ത കാറ്റില്‍ തൊട്ടിലുള്‍പ്പെടെ മേല്‍ക്കൂര പറന്നുപോയി; പിന്നീട് സംഭവിച്ചത് ഇതാണ്

തിരുവനന്തപുരം: വെങ്ങാനൂരില്‍ കനത്ത കാറ്റിലും മഴയിലും കുഞ്ഞിനെ ഉറക്കിക്കിടത്തിയിരുന്ന തൊട്ടിലുള്‍പ്പെടെ മേല്‍ക്കൂര പറന്നുപോയി. ഷീറ്റ് മേഞ്ഞ മേല്‍കൂരയിലാണ് തൊട്ടില്‍ കെട്ടിയിരുന്നത്.

ഇതിലെ കമ്പിയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കിടത്തുന്നതിനായി തൊട്ടിലും കെട്ടിയിരുന്നു. ശക്തമായ കാറ്റ് വീശിയതിനെ തുടര്‍ന്ന് മേല്‍ക്കൂര പറന്നുമാറുകയായിരുന്നു.പറന്നുമാറിയ മേല്‍ക്കൂര സമീപത്തെ തെങ്ങില്‍ തട്ടി നില്‍ക്കുകയായിരുന്നു.

തുടര്‍ന്ന് കുഞ്ഞ് തൊട്ടിലില്‍ തൂങ്ങി കിടക്കുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് മാതാപിതാക്കളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് ഏണി ഉപയോഗിച്ച് മുകളില്‍ കയറി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

തുടര്‍ന്ന്.പ്രാഥമിക ചികിത്സയ്ക്കായി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News