‘താൻ ഗൂഢാലോചന നടത്തി എന്ന ആരോപണത്തില്‍ മറുപടി പറയേണ്ടത് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും: ഉമ്മന്‍ ചാണ്ടി

പിജെ കുര്യന് പരാതിയുണ്ടെങ്കിൽ പറയുക തന്നെയാണ് വേണ്ടതെന്ന് ഉമ്മന്‍ ചണ്ടി . പരാതി നൽകുന്നതോടെ അദ്ദേഹത്തിന് കാര്യങ്ങൾ ബോധ്യമാകുമെന്നാണ് കരുതുന്നത്.
 താൻ ഗൂഢാലോചന നടത്തി എന്ന കാര്യത്തിൽ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമാണ് മറുപടി പറയേണ്ടത്.  യുവ എംഎൽഎമാരെ താൻ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണത്തിൽ മറുപടി പറയേണ്ടത് യുവ എം എൽ എമാർ തന്നെയാണ്.
ഹൈക്കമാൻഡിനെ താൻ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണത്തിന് മറുപടി പറയേണ്ടത് എ ഐ സി സി അധ്യക്ഷൻ രാഹുൽ ഗാന്ധിയാണെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News