നിപ: സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായി; ചികിത്സയില്‍ കഴിയുന്ന 2 പേരെ ഉടന്‍ ഡിസ്ചാര്‍ജ്ജ് ചെയ്യും; നിരീക്ഷണം ഈ മാസം അവസാനം വരെ തുടരും: ആരോഗ്യമന്ത്രി

നിപ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.

ചികിത്സയില്‍ കഴിയുന്ന 2 പേരെ ഉടന്‍ ഡിസ്ചാര്‍ജ്ജ് ചെയ്യുമെന്നും ജൂണ്‍ മാസം അവസാനം വരെ നിരീക്ഷണം തുടരുമെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു.

കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ഇത്തരമൊരു വിജയം. നിപ സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണ്. സ്‌കൂളുകള്‍ 12 ന് തന്നെ തുറന്ന് പ്രവര്‍ത്തിയ്ക്കും.

പൊതുപരിപാടികള്‍ക്കും നിയന്ത്രണം ഉണ്ടാവില്ല. ജൂണ്‍ അവസാനം വരെ നിരീക്ഷണം തുടരും.സര്‍വ്വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ആരോഗ്യമന്ത്രി കെ കെ ശൈലജ.

രോഗം ബാധിച്ച രണ്ടുപേരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിയെ നാളെയും മറ്റൊരു മലപ്പുറം സ്വദേശിയെ 14 നും ഡിസ്ചാര്‍ജ്ജ് ചെയ്യും. മെഡിക്കല്‍ കോളേജില്‍ മാസറ്റര്‍ പ്ലാന്‍ ഉടന്‍ നടപ്പാക്കും.കാഷ്യാലിറ്റി നവീകരിയക്കും.ചെസറ്റ് ഹോസ്പിറ്റല്‍ സ്ഥിരം നിരീക്ഷ വാര്‍ഡ് ആക്കി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

സര്‍വ്വകക്ഷിയോഗത്തില്‍ എം എല്‍ എ മാര്‍ എം പി മാര്‍ വിവ്ധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,സിറ്റി പൊലീിസ് കമ്മീഷണര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News