ചന്ദ്രഗിരി; പൂർണ്ണമായും കാസർഗോഡിന്റെ പശ്ചാത്തലത്തില്‍ ഒരു ചിത്രം

കാസർഗോഡിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് ചന്ദ്രഗിരി. സപ്തഭാഷകളുടെ സംഗമഭൂമിയെന്നറിയപ്പെടുന്ന ഈ പ്രദേശം സവിശേഷമായ പ്രകൃതിയാലും സംസ്ക്കാരത്താലും ഏറെ വേറിട്ടു നിൽക്കുന്നു. സപ്തഭാഷ സംസാരിക്കുന്ന ജനതയുടെ ജീവിത പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

പടയോട്ടങ്ങളുടെ നിത്യസ്മാരകങ്ങളായി തല ഉയർത്തി നിൽക്കുന്ന കോട്ടകളും സമര പോരാട്ടങ്ങളുടെ നിത്യാേവേശമായ ചരിത്ര സ്മാരകങ്ങളും, കശുമാവിൻ തോപ്പുകൾ അന്യമാക്കിയ ഈ മണ്ണിലാണ് ‘ചന്ദ്രഗിരി’ എന്ന ഗ്രാമം.

ഉത്സവങ്ങളെയും ആഘോഷങ്ങളെയും മതേതരമായി കൊണ്ടാടുന്ന, തെയ്യവും യക്ഷഗാനവുമുറയുന്ന; വിപ്ലവകാരികൾ പിറന്ന വിപ്ലവം പിറന്ന മണ്ണിന്റെ സ്പന്ദനമാണ്ചന്ദ്രഗിരിയുടെ ഹൃദയതാളം. പ്രകൃതി, അതിജീവനം, പൊതുവിദ്യാലയങ്ങൾ തലമുറകൾക്ക്. എന്ന രാഷ്ട്രീയമാണ് ചന്ദ്രഗിരി കാഴ്ച്ചക്കാരോട് പറയുവാൻ ആഗ്രഹിക്കുന്നത്.

കാസർഗോഡിന്റെ പശ്ചാത്തലത്തിൽ നിരവധി സിനിമകൾ പിറവി കൊണ്ടിട്ടുണ്ടെങ്കിലും അവയൊന്നും പൂർണ്ണമായും ഈ നാടിനെ ഉൾക്കൊണ്ടു എന്ന് പറയുവാൻ സാധിക്കില്ല.

എന്നാൽ ചന്ദ്രഗിരി പൂർണ്ണമായും നാടിനെ അടയാളപ്പെടുത്തുന്ന ചിത്രമായിരിക്കുമെന്ന് ചന്ദ്രഗിരി പ്രവർത്തകർ ഉറപ്പു പറയുന്നു. മലയാള ചലച്ചിത്രമേഖലയിലെ മികച്ച സാങ്കേതിക പ്രവർത്തകരും നടി നടൻമാരുമാരും ഈ ചിത്രത്തിനായി ഒരേ മനസ്സോടെ പ്രവർത്തിച്ചിരിക്കുന്നു.

ചന്ദ്രഗിരിയുടെ കഥ കാസർഗോഡിന്റെ പശ്ചാത്തലത്തിലാണ് സംഭവിക്കുന്നതെങ്കിലും പൂർണ്ണമായും ഓരോ മലയാളിയുടെയും ജീവിതം കൂടിയാണ് കാരണം.

ചന്ദ്രഗിരി ഒരു പ്രത്യേക പ്രദേശമല്ല. വ്യത്യസ്ത പേരുകളിൽ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്ന ഇടങ്ങളിൽ അതു പലപേരുകളിൽ അറിയപ്പെടാം. ലോകത്തിൽ പല ഇടങ്ങളിലും ചന്ദ്രഗിരിയുണ്ട്. ചന്ദ്രഗിരിയിലേതുപോലെയുള്ള മനുഷ്യരുണ്ട്. കാലാധിവർത്തിയായ ദേശാദിവർത്തിയായ ഒരു ജീവിത ചിഹ്നമാണ് ചന്ദ്രഗിരി.

മോഹന്‍ കുപ്‌ളേരി സംവിധാനം ചെയ്യുന്ന ‘ചന്ദ്രഗിരി’ എന്ന ചിത്രത്തില്‍ രാഘവന്‍ മാഷ് എന്ന ശക്തമായ കഥാപാത്രവുമായാണ് ലാല്‍ ഇത്തവണ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.

ജൂൺ 22നുതീയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധേയമാണ്. ഗുരു പൂര്‍ണിമയുടെ ബാനറില്‍ എന്‍. സുചിത്ര നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഹരീഷ് പേരടി, ജയചന്ദ്രന്‍, കൊച്ചുപ്രേമന്‍, സുനില്‍ സുഖദ, ഷോണ്‍ റോമി, സജിതാ മഠത്തില്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News