വേള്‍ഡ്കപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി; മിനി വേള്‍ഡ് കപ്പ് ഒരുക്കി ഡി.വൈ.എഫ്.ഐ

ഡിവൈഎഫ്‌ഐ തൃശൂര്‍ ബ്ലോക്ക് സമ്മേളനത്തിന്റെ ഭാഗമായി കൂര്‍ക്കഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിനി വേള്‍ഡ് കപ്പ് നടത്തി.

ശക്തമായ മത്സരത്തില്‍ അര്‍ജന്റീന, ബ്രസീല്‍, ജര്‍മ്മനി, പോര്‍ച്ചുഗല്‍ എന്നീ പ്രമുഖ ടീമുകള്‍ അണിനിരന്നു. ആദ്യ സെമിയില്‍ ബ്രസീല്‍ ജര്‍മ്മനി പോരാട്ടത്തില്‍ 2-0 എന്ന സ്‌കോറില്‍ ബ്രസീല്‍ വിജയിച്ചു.

രണ്ടാം സെമിയില്‍ അര്‍ജന്റീന പോര്‍ച്ചുഗലിനെ നേരിട്ടപ്പോള്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടിലൂടെ അര്‍ജന്റീനയെ തകര്‍ത്തു.

ആവേശകരമായ ഫൈനല്‍ മത്സരം പോര്‍ച്ചുഗലിനെ തകര്‍ത്തടുക്കി മഞ്ഞ പടയുടെ രാജാക്കന്മാര്‍ വിജയം ഉറപ്പാക്കി.

സന്തോഷ് ട്രോഫി കളിക്കാരന്‍ ജിതിന്‍ എം.എസ് ആണ് മത്സരം ഉദ്ഘാടനം ചെയ്തത്. മേഖല സെക്രട്ടറി വിമല്‍, എന്‍.വി വിഹില്‍, സിജിത്ത്, രാഹുല്‍ നാഥ്, അന്‍സണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News