തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോര്‍ഡ് ഏക്കം; ചീരക്കുളം പൂരത്തിന് രാമനെത്തുന്നത് മൂന്ന് ലക്ഷത്തിന്

കേരളമെമ്പാടുമുള്ള ആന പ്രേമികളുടെ അഭിമാനവും അഹങ്കാരവുമാണ് ഗജവീരന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍.

തൃശ്ശൂര്‍ പേരാമംഗലം തെച്ചിക്കോട്ടുകാവ് ദേവസ്വം ആനയാണ് ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും ഏറ്റവുമധികം ഉയരമുള്ള ആനകളില്‍ ഒന്നാണിത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള രാമന്‍ തലപൊക്ക മത്സരത്തില്‍ വിജയം നേടിയിട്ടുണ്ട്. ഇതോടുകൂടി രാമനെ ഉത്സവങ്ങള്‍ക്ക് പങ്കെടുപ്പിക്കാന്‍ കമ്മറ്റിക്കാര്‍ ഓട്ടം തുടങ്ങി.

അതിന്റെ ഭാഗമായി 2019ലെ പൂരത്തിനു വേണ്ടി രാമനെ ബുക്ക് ചെയ്യാന്‍ നിരവധി കമ്മറ്റിക്കാരണ് എത്തിയത്. ഇതില്‍ ലേലം വിളിച്ചാണ് കുന്നംകുളം ചീരക്കുളം പൂരത്തിന് ചെമ്മണ്ണൂര്‍ ദേശം പൂരകമ്മറ്റി റെക്കോര്‍ഡ് തുകയ്ക്ക് ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ സ്വന്തമാക്കിയത്.

മൂന്നുലക്ഷത്തി ആയിരം രൂപക്കാണ് ഇവര്‍ രാമനെ ബുക്ക് ചെയ്തത്. ഇതുവരെ നേടിയതില്‍ ഏറ്റവും വലിയ തുകയാണ് ഏകഛത്രാധിപതിയുടെ പുതിയ ഏക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News