‘സഖാക്കളുടെ ധമനികളില്‍ ചോരയുള്ള കാലത്തോളം ഇനിയൊരാളും രക്തം കിട്ടാതെ ബുദ്ധിമുട്ടില്ല’; നിപ ഭീതി അകറ്റി രക്തംദാനം ചെയ്യാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ഡിവൈഎഫ്‌ഐ

കോഴിക്കോട്: ജനങ്ങളിലെ നിപ വൈറസ് ഭീതി അകറ്റാനും രക്തദാനം പ്രോത്സാഹിപ്പിക്കാനുമായി ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്ത്.

ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍, എല്ലാ പ്രവര്‍ത്തകരും ജൂണ്‍ 11 മുതല്‍ ബ്ലഡ് ബാങ്കിന് രക്തം നല്‍കുമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് അറിയിച്ചു.

മുഹമ്മദ് റിയാസ് പറയുന്നു:

Redsalute to comrades…

ഭീതിയകന്നു എന്ന് പറയല്ല,
ഭീതിയകറ്റാന്‍ ഞങ്ങള്‍ മുന്നിട്ടിറങ്ങുകയാണ്.

DYFI ‘കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള സഖാക്കള്‍ ജൂണ്‍ 11 തിങ്കള്‍ മുതല്‍ ബ്ലഡ് ബാങ്കിന് രക്തം നല്‍കുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോയിട്ട് തന്നെ.

അടിയന്തര ശസ്ത്രക്രിയകള്‍ വരെ രക്തമില്ലാത്തതിന്റെ പേരില്‍ മുടങ്ങി പോകുമ്പോള്‍, നിപയെന്ന മഹാവ്യാധിയെ പൊതു സമൂഹത്തിന്റെ കൂട്ടായ്മയില്‍ അതിജീവിച്ച കോഴിക്കോടിന്റെ യുവത്വവും കാഴ്ചക്കാരാവില്ല.

ഞങ്ങള്‍,
DYFI സഖാക്കളുടെ
ധമനികളില്‍ ചോരയുള്ള കാലത്തോളം
ഇനിയൊരാളും
രക്തം കിട്ടാതെ ബുദ്ധിമുട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News