മറൈന്‍ ഡ്രൈവില്‍ പരസ്യ ലൈംഗികബന്ധം; പൊലീസ് എത്തിയതോടെ വിദേശ യുവാവ് മുങ്ങി; യുവതി പിടിയില്‍; മറുപടി കേട്ട് ഞെട്ടി പൊലീസ്; വീഡിയോ പുറത്ത്

മുംബൈ: നരിമാന്‍ പോയിന്റിലെ മറൈന്‍ ഡ്രൈവില്‍ പരസ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് യുവാവും സുഹൃത്തായ യുവതിയും.

തിരക്കേറിയ റോഡിലെ ഡിവൈഡറില്‍ വച്ചാണ് നാട്ടുകാര്‍ നോക്കി നില്‍ക്കെ ഇരുവരും ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്.

റോഡിലൂടെ വാഹനങ്ങളും നിരവധി കാല്‍നട യാത്രക്കാരും സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം.

ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ പൊലീസിനെ സംഭവം അറിയിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസിനെ കണ്ട യുവാവും യുവതിയും തങ്ങളുടെ വസ്ത്രം നേരെയാക്കി നടന്ന് മറയുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗോവ സ്വദേശിയായ യുവതിയെ പൊലീസ് കണ്ടെത്തി. തങ്ങള്‍ ചുംബിക്കുക മാത്രമാണ് ചെയ്തതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന യുവാവ് വിദേശിയാണെന്നും യുവതി പറഞ്ഞു.

സംഭവത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ മാനസിക നില ശരിയല്ലെന്നും അവരെ മഹിളാ സുരക്ഷ കേന്ദ്രത്തിലേക്ക് മാറ്റിയെന്നും മുംബൈ പൊലീസ് അറിയിച്ചു.

അതേസമയം, വിദേശിയായ യുവാവിനെ ഇതുവരെയും കണ്ടെത്തിയിട്ടില്ല. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News