പ്രണബ് ആര്‍എസ്എസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയോ? നാഗ്പൂരിലെ ആര്‍എസ്എസ് പരിപാടിയിലേക്കുള്ള ക്ഷണം ഇതിന്റെ ഭാഗമോ?

അതെ എന്ന് പറയുന്നത് സഞ്ജയ് റാവത്താണ്. ശിവസേനാ നേതാവ്.

വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജി ആര്‍എസ്എസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് സഞ്ജയ് റാവത്ത് എ.എന്‍.ഐയോടാണ് പറഞ്ഞത്.

‘വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടില്ല. ബി.ജെ.പിക്ക് നിലവിലുള്ള സീറ്റുകളേക്കാള്‍ 110 സീറ്റുകളെങ്കിലുംകുറയും. ഇത്തരമൊരു സാഹചര്യത്തിലാണ് പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനുള്ള നീക്കം. ഇതിന് മുന്നോടിയായുള്ള നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്’-സഞ്ജയ് റാവത്ത് ആരോപിച്ചു.

ജൂണ്‍ 7ന് നാഗ്പൂരില്‍ നടന്ന ആര്‍.എസ്.എസ് പരിപാടിയിലാണ് പ്രണബ് പങ്കെടുത്തത്.സഞ്ജയ് റാവത്തിന്റെ പ്രസ്താവന ബി.ജെ.പിശിവസേന ബന്ധം വഷളായിരിക്കേയാണ് എന്നതും ശ്രദ്ധിക്കപ്പെടുന്നു.

അമിത് ഷാ തന്നെ ശിവസേനയെ അനുനയിപ്പിക്കാന്‍ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. ഉദ്ധവ് താക്കറെയുമായി അമിത് ഷാ കൂടിക്കാഴ്ചയും നടത്തി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഒപ്പമുണ്ടായിരുന്നു.

എന്നാല്‍, തെരഞ്ഞെടുപ്പ് പൂര്‍വ സഖ്യത്തെക്കുറിച്ച് യാതൊരു ഉറപ്പും ശിവസേന അമിത് ഷായ്ക്ക് നല്‍കിയിട്ടില്ലെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here