‘ഇത്തരം ഉമ്മാക്കി കാട്ടി എന്നെ ഭയപ്പെടുത്തേണ്ട പൊന്നു സഹോദരാ; ഞാന്‍ താഴെക്കിടയില്‍ നിന്ന് വളര്‍ന്നുവന്നവനാണ്’; ബിനീഷ് ബാസ്റ്റിന്റെ കിടിലന്‍ മറുപടി

രാഷ്ട്രീയ നിലപാട് തുറന്നു പറഞ്ഞ നടന്‍ ബിനീഷ് ബാസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ഭീഷണി.

താനൊരു സിപിഐഎമ്മുകാരനാണെന്നും എന്നാല്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ദുഃഖമുണ്ട് എന്നുമാണ് ഫേസ്ബുക്കില്‍ ബിനീഷ് ബാസ്റ്റിന്‍ കുറിച്ചത്. ഇതോടെയാണ് സിനിമാ നടന്‍ രാഷ്ട്രീയം പറയേണ്ടെന്ന ഭീഷണിയുമായി ചിലര്‍ രംഗത്തെത്തിയത്.

ബിനീഷ് ബാസ്റ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ് പാര്‍ട്ടിയും കേരളത്തില്‍ നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. കാരണം ആര്‍എസ്എസിന്റെ വര്‍ഗീയതയെ ചെറുക്കാന്‍ ഈ രണ്ടു പാര്‍ട്ടികളും ശക്തമായിരിക്കണം. ഞാനൊരു കമ്യൂണിസ്റ്റുകാരനാണ് ജീവനുള്ള കാലത്തോളം സിപിഎമ്മിന് മാത്രമേ വോട്ട് ചെയ്യുകയുള്ളൂ. എന്നിരുന്നാല്‍ത്തന്നെയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാഷ്ട്രീയത്തെ ഞാന്‍ ബഹുമാനിക്കുന്നു.

കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ വിഷമമുണ്ട്. കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ആര്‍ജ്ജവമുള്ള ഒരു കെപിസിസി പ്രസിഡണ്ടിനെ ആവശ്യമാണ്. ഇങ്ങനെ തുടങ്ങുന്നതായിരുന്നു ബാസ്റ്റിന്റെ പോസ്റ്റ്.

എന്നാല്‍ ഇനി തന്റെ പടം കമ്മ്യൂണിസ്റ്റുകാര്‍ കണ്ടാല്‍ മതിയെന്ന ഭീഷണിയുമായി നിരവധി പേരാണ് ബാസ്റ്റിന് സോഷ്യല്‍ മീഡിയയില്‍ താരത്തെ വളഞ്ഞിട്ട് ആക്രമിച്ചത്. അതിന് ബിനീഷ് ബാസ്റ്റിന്‍ ചുട്ട മറുപടിയും കൊടുത്തു.

”എന്റെ പടം വര്‍ഗീയവാദികള്‍ കാണണം എന്ന ആഗ്രഹം എനിക്കില്ല. അങ്ങനെ കിട്ടുന്ന കാശ് എനിക്ക് വേണ്ട താനും. ഇത്തരം ഉമ്മാക്കി കാട്ടി എന്റെ പൊന്നു സഹോദരാ എന്നെ ഭയപ്പെടുത്തേണ്ട. കാരണം ഞാന്‍ താഴെക്കിടയില്‍ നിന്ന് വളര്‍ന്നുവന്നവനാണ്.

മാര്‍ബിള്‍ പണിയെടുത്താണ് ഞാന്‍ സിനിമയിലെത്തിയത് ആ പണി ഞാന്‍ മറന്നിട്ടുമില്ല. അതുകൊണ്ട് ഇത്തരം ഭീഷണികള്‍ മറ്റാരോടെങ്കിലും നടത്തിയാല്‍ മതി എന്നാണ് നടന്‍ നല്‍കിയ മറുപടി.” ഈ മറുപടിയാകട്ടെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News