മലപ്പുറത്തിന്‍റെ  ഫുട് ബോള്‍  ആരാധനയ്ക്ക് വര്‍ഷങ്ങളുടെ പ‍ഴക്കമുണ്ട്. അര്‍ജന്‍റീന ബ്രസീല്‍ ആരാധകരാണ് മലപ്പുറത്ത് ഏറെയും. അതില്‍ തന്നെമെസിയുടെ കട്ട ആരാധകരാണ് കൂടുതലും.

ആരാധകരുടെ പള്‍സ് മനസിലാക്കിയ താരം കേ​ര​ള​ത്തി​ലെ ആ​രാ​ധ​ക​ക്കൂ​ട്ട​ത്തിന്‍റെ ആ​ശം​സാ വി​ഡി​യോ  ഒൗ​ദ്യോ​ഗി​ക ഫേ​സ്​​ബു​ക്ക് പേ​ജി​ൽ പങ്കുവെച്ചിരിക്കുകയാണ്.

വാ​മോ​സ് അ​ർ​ജ​ൻ​റീ​ന ഫേ​സ് ബു​ക്ക് പേ​ജ് അ​ഡ്മി​ൻ​മാ​ർ ‘വാ​മോ​സ് ലി​യോ’ എ​ന്ന് പ​റ​യു​ന്ന വി​ഡി​യോ​യാ​ണ് അ​പ്​​ലോ​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്.

മെ​സ്സി​ക്ക് ആ​ശം​സ നേ​രു​ന്ന​ 15 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​രാ​ധ​ക​രുടെ കൂട്ടത്തിലാണ് ഇന്ത്യയില്‍ നിന്നും മലയാളികളും ഉള്‍പ്പെട്ടിട്ടുള്ളത്.

വീഡിയോ കാണാം