‘മുല്ലപ്പള്ളിയെ പ്രസിഡന്‍റാക്കുന്നത് മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതുപോലെ; ഒറ്റുകാരും കള്ളന്‍മാരും പാര്‍ട്ടിയെ നയിക്കേണ്ട’; മുല്ലപ്പള്ളിയ്ക്കെതിരെ ഇന്ദിരാ ഭവനു മുന്നില്‍ പോസ്റ്റര്‍ പ്രതിഷേധം

മുല്ലപ്പള്ളി രാമചന്ദ്രനെ  കെപിസിസി പ്രസിഡന്‍റാക്കുന്നതിനെതിരെ ഇന്ദിരാ ഭവന്‍റെ മുന്നില്‍ പോസ്റ്റര്‍. മുല്ലപ്പള്ളിയെ പ്രസിഡന്‍റാക്കുന്നത് മുങ്ങുന്ന കപ്പലിന് ഓട്ടയിടുന്നതുപോലെയാണ്.

മുല്ലപ്പള്ളിയെ പ്രസിഡന്‍റാക്കിയാല്‍ ഐസിയുവില്‍ നിന്നും വെന്‍റിലേറ്ററിലേക്കാവും കോണ്‍ഗ്രസ് മാറുക.  ഒറ്റുകാരും കള്ളന്‍മാരും പാര്‍ട്ടിയെ നയിക്കേണ്ടതില്ലെന്നും മുല്ലപ്പള്ളിക്കെതിരായ പോസ്റ്ററില്‍ പറയുന്നു.

പ്രവര്‍ത്തകരുടെ ആവശ്യം കരുത്തുററ നേതൃത്വമാണെന്നും പോസ്റ്ററില്‍ പറയുന്നു. നേരത്തെ രാജ്യ സഭാ സിറ്റ് വിവാദത്തില്‍ ഡി സി സി ഓഫീസിന് മുന്നില്‍ ശവപ്പെട്ടി വെച്ച് പ്രവര്‍ത്തകര്‍   പ്രതിഷേധിച്ചിരുന്നു.

രാജ്യസഭ സീറ്റ് കച്ചവടവുമായി ബന്ധപ്പെട്ട് വിവാദം നിലനിൽകെ കോൺഗ്രസ് പാർട്ടിയുടെ നിർണ്ണായക രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് നടക്കും. ഉമ്മന്‍ ചാണ്ടി യോഗത്തില്‍ പങ്കെടുക്കുന്നില്ല.

എന്നാല്‍ സംഘടനക്ക് പുറത്ത് കടുത്ത എതിർപ്പ് ഉന്നയിച്ച VM സുധീരൻ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here