ഇത് അഭിനന്ദനാര്‍ഹം; വീണ്ടും മാതൃകയായി ഡിവൈഎഫ്ഐ; നിപ ഭയമില്ലാതെ കോ‍ഴിക്കോട് മെഡിക്കല്‍ കോളേജിലെത്തി രക്തം ദാനം ചെയ്ത്  ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ 

രക്തദാനത്തില്‍ വീണ്ടും മാതൃകയായി ഡി വൈ എഫ് ഐ. നിപ ഭീതി കാരണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രക്തം നല്‍കാന്‍ ആളുകള്‍ എത്താത്ത സാഹചര്യത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടമായെത്തി രക്തം നല്‍കി.

അഭിനന്ദനാര്‍ഹമായ പ്രവൃത്തി മാതൃകയാക്കി കൂടുതല്‍ പേര്‍ രക്തം നല്‍കാന്‍ മുന്നോട്ട് വരണമെന്ന് ആശുപത്രി സുപ്രണ്ട് ഡോക്ടര്‍ സജീത് കുമാര്‍ അറിയിച്ചു.

നിപ ഭീതി ശക്തമായതോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ബ്ലഡ് ബാങ്കില്‍ രക്തക്കുറവ് അനുഭവപ്പെട്ടത്. ജില്ലാ ഭരണകൂടവും ബ്ലഡ് ഡൊണേവ്‌സ് ഫോറവും ആവശ്യമായ രക്തം സംഭരിക്കാന്‍ മുന്നിട്ടിറങ്ങിയ ഘട്ടത്തിലാണ് ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുളള രക്തദാനം.

സന്നദ്ധരായ കൂടുതല്‍ യുവാക്കള്‍ വരും ദിവസങ്ങളിലും രക്തദാനത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തുമെന്ന് ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് വി വസീഫ് പറഞ്ഞു.
ആശുപത്രിയിലേക്ക് ഭയമില്ലാതെ കൂടുതല്‍ പേര്‍ക്ക് വരാനും രക്തം നല്‍കാനുമളള സന്ദേശം നല്‍കുന്നതാണ് ഡി വൈ എഫ് ഐ രക്തദാനമെന്ന് ആശുപത്രി സുപ്രണ്ട് ഡോക്ടര്‍ കെ ജി സജീത്്കുമാര്‍ അഭിപ്രായപ്പെട്ടു.

ജീവകാരുണ്യരംഗത്ത് സജീവമായ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ രക്തദാനം മറ്റുളളവര്‍ക്ക് മാതൃകയാക്കാനും ധൈര്യം പകരാനും സഹായകമാവട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here