എല്‍ഡിഎഫിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

എല്‍ഡിഎഫിന്‍റെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളായ ബിനോയ് വിശ്വവും എളമരം കരീമും നിയമസഭയിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.നിയമസഭാസെക്രട്ടറിക്ക് മുന്നില്‍ രണ്ട് സെറ്റുകളിലാക്കിയാണ് പത്രിക സമര്‍പ്പിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും ഘടകകകഷ്ി നേതാക്കളും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ക്കൊപ്പമെത്തിയാണ് ഇരു സ്ഥാനാര്‍ത്ഥികളും പത്രിക സമര്‍പ്പണത്തിനെത്തിയത്.

ബുധനാ‍ഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. വ്യാ‍ഴാ‍ഴ്ച സൂഷ്മ പരിശോധന നടത്തും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കേരളാകോണ്‍ഗ്രസ് എമ്മിന്‍റെ ജോസ് കെ മാണി ഉച്ചക്ക് രണ്ട് മണിക്ക് പത്രിക സമര്‍പ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News