കാലവര്‍ഷം കനത്തതോടെ കറന്റ് കട്ടും പതിവായി. ആളുകളുടെ ശാപവാക്കുകള്‍ കെഎസ്ഇബിക്ക് മാത്രമല്ല വൈദ്യുതി മന്ത്രിക്കും നിര്‍ലോഭം ലഭിക്കുന്ന കാലമാണ്.
മടിയന്മാരായ ചില ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി തന്നെ നേരിട്ട് ഇടപെട്ട് പണി കൊടുക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിനിടെയാണ് ഫേസ് ബുക്കില്‍ മണിയാശാന്റെ ജനകീയ ഇടപെടലുകളുടെ അടിക്കുറിപ്പാകുന്ന ചിത്രം വൈറലാകുന്നത്.
മന്ത്രി തന്നെ നേതൃത്വം നല്‍കി റോഡില്‍ കടപുഴകി വീണൊരു മരം വെട്ടിനീക്കുന്നതാണ് ചിത്രം. ശനിയാഴ്ച ഇടുക്കിയിലെ നെടുങ്കണ്ടത്ത് നടന്നതാണ് സംഭവം.
ചിത്രങ്ങള്‍ നാട്ടുകാരില്‍ ആരോ മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

Get real time update about this post categories directly on your device, subscribe now.