മഞ്ജുവിനെ ആശ്വസിപ്പിക്കാന്‍ ദിലീപും മീനാക്ഷിയും

നടി മഞ്ജുവാര്യരുടെ പിതാവ് മാധവന്‍ വാര്യര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ദിലീപും മകള്‍ മീനാക്ഷിയുമെത്തി.

തൃശൂരിലെ മഞ്ജുവിന്റെ വസതിയിലെത്തിയാണ് ഇരുവരും അനുശോചനം അറിയിച്ചത്.

മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യരെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച ശേഷമാണ് ദിലീപും മീനാക്ഷിയും മടങ്ങിയത്. ഇടവേള ബാബുവും ദിലീപിന്റെ സഹോദരന്‍ അനൂപും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

അര്‍ബുദ രോഗബാധിതനായിരുന്ന മാധവന്‍ വാര്യര്‍ ഞായറാഴ്ചയാണ് അന്തരിച്ചത്. 73 വയസായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News