ജസ്‌നയുടെ തിരോധാനം: അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്; സന്ദേശം അയച്ച സുഹൃത്തിനെ വീണ്ടും വിളിച്ചുവരുത്തും; ഒരു ലക്ഷത്തോളം ഫോണ്‍ കോളുകളുടെ പരിശോധനയും തുടരുന്നു

പത്തനംതിട്ട: ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കി.

തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ ഒരു ലക്ഷത്തോളം ഫോണ്‍ കോളുകളുടെ പരിശോധനയാണ് നടക്കുന്നത്. ജസ്‌ന അവസാനമായി സന്ദേശം അയച്ച സുഹൃത്തിനെ വീണ്ടും വിളിച്ച് വിവരങ്ങള്‍ ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ജസ്‌നെയെ കാണാതായിട്ട് 80 ദിവസത്തിലധികമായപ്പോഴാണ് പൊലീസ് അന്വേഷണം ഒന്നുകൂടെ ഊര്‍ജിതമാക്കിയത്. ജസ്‌നയെക്കുറിച്ച് വിവരം അറിയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചതിന് ശേഷം നിരവധി ഫോണ്‍കോളുകളാണ് പൊലീസിന് ലഭിക്കുന്നത്.

ജസ്‌നയെ അവസാനമായി കണ്ടെത്തി എന്നു പറയുന്ന ചെന്നൈയിലേക്കും ബാഗ്ലൂരിലേക്കും പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തുന്നുണ്ട്. കൂടാതെ ജസ്‌നയെ കണ്ടെത്താം എന്ന പേരില്‍ ജസ്‌നയുടെ നാട്ടിലും, ജസ്‌ന പഠിച്ച സ്‌ക്കൂള്‍ കൊളേജ് തുടങ്ങിയ സ്ഥലങ്ങളിലുമായി 12 വിവരശേഖരണ പെട്ടി സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ലഭിക്കുന്ന വിവരങ്ങളും പൊലീസ് പരിശോധിക്കുകയാണ്.

ജസ്‌ന അവസാനമായി മൊബൈലില്‍ സന്ദേശം അയച്ചു എന്ന് പറയുന്ന സുഹൃത്തിനോട് ഇതിനോടകം പൊലീസ് കാര്യങ്ങള്‍ അന്വേഷിച്ചിട്ടുണ്ട്. കൂടുതല്‍ വിവര ശേഖരണത്തിനായി വേണ്ടിവന്നാല്‍ സുഹൃത്തിന് ഒന്നുകൂടെ വിളിപ്പിക്കും.

കൂടാതെ തൃശ്ശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ 1 ലക്ഷത്തോളം ഫോണ്‍ കോളുകളുടെ പരിശോധനയും നടക്കുന്നുണ്ട്.

തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാമാണ് പൊലീസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. 5 ഡിവൈഎസ്പിമാര്‍, 5 സിഐമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള വലിയ അന്വേഷണ സംഘമാണ് നിലവില്‍ ജസ്‌നയുടെ തിരോധാനം അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News