‘ഉറക്കംവിട്ടുണര്‍ന്ന് പുതുലോകം സൃഷ്ടിക്കാം’; 19-ാം വയസില്‍ സഖാവ് നായനാര്‍ എഴുതിയ കവിത വൈറല്‍

19-ാം വയസില്‍ സഖാവ് ഇകെ നായനാര്‍ എഴുതിയ കവിത ‘ആഹവധ്വനി’ വൈറലാകുന്നു. ഉറക്കംവിട്ടുണര്‍ന്ന് പുതുലോകം സൃഷ്ടിക്കാന്‍ കവിതയില്‍ ആഹ്വാനം.

1937 ഓഗസ്റ്റില്‍ മാതൃഭൂമിയിലെ ബാലപംക്തിയില്‍ എഴുതിയ കവിതയാണ് വൈറലാകുന്നത്. നായനാര്‍ക്ക് അന്ന് കേവലം 19 വയസ്സ് മാത്രമാണ് ഉണ്ടായിരുന്നത്.

ജന്മിത്വത്തിനെതിരെയും, പട്ടിണിക്കെതിരയും പടവാളേന്താന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളതാണ് കവിത. എന്തിനാണ് നമ്മള്‍ പട്ടിണി കിടക്കുന്നതെന്നും ജീവിതം കരഞ്ഞു തീര്‍ക്കാനുള്ളതല്ലെന്നും നിരവധി കര്‍മ്മങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും നായനാര്‍ കവിതയിലൂടെ ഓര്‍മ്മിപ്പിക്കുകയാണ്.

ഇന്നു നാം കാണുന്ന മാളികകള്‍ ഓരോന്നും ജന്മിമാര്‍ ഇന്ദ്രജാലം കൊണ്ട് സൃഷ്ടിക്കുമ്പോള്‍, സാധാരണ ജനങ്ങള്‍ പട്ടിണി കൊണ്ട് ഉഴലുകയാണെന്നും അദ്ദേഹം കവിതയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഉറക്കം വിട്ടുണര്‍ന്ന് പുതുലോകം സൃഷ്ടിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് കവിത അവസാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here