തിരുവനന്തപുരം: ഒരിടവേളയ്ക്കുശേഷം വീണ്ടും നിയമസഭയില്‍ മണ്ടത്തരം ആവര്‍ത്തിച്ച് ബിജെപിയുടെ ഏകഅംഗമായ ഒ രാജഗോപാല്‍.
നേമം മണ്ഡലത്തില്‍ സാംസ്‌കാരികവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്നും ഈ സര്‍ക്കാര്‍ അവയ്ക്കായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നുമായിരുന്നു രാജഗോപാലിന്റെ ചോദ്യം.
സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എകെ ബാലനോടായിരുന്നു ചോദ്യം. എന്നാല്‍ നേമത്ത് സാംസ്‌കാരികവകുപ്പിന് കീഴില്‍ യാതൊരു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
സ്വന്തം മണ്ഡലത്തില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ ഉണ്ടെന്നുപോലും അറിയാത്ത ആളാണോ രാജഗോപാല്‍ എംഎല്‍എ എന്ന് ചോദ്യം ഉയരുന്നുണ്ട്.
നേമത്തെ ജനങ്ങളെ രാജഗോപാല്‍ ഇങ്ങനെ നാണംകെടുത്തരുതെന്നും ജനങ്ങള്‍ക്ക് ഉപകാരമുള്ള വിരലിലെണ്ണാവുന്ന കാര്യങ്ങളെങ്കിലും ചെയ്യണമെന്നും മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.