മലപ്പുറം: രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ മലപ്പുറത്തെ കോണ്‍ഗ്രസ്-ലീഗ് ബന്ധം വഷളായി.
മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയെ അവഹേളിച്ചതില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മാപ്പ് പറഞ്ഞെങ്കിലും കെഎസ്യു വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ശ്രമം തുടരുകയാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ മുസ്ലിം ലീഗിനെയും പി കെ കുഞ്ഞാലിക്കുട്ടിയെയും അസഭ്യം പറഞ്ഞായിരുന്നു കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഡിസിസി ഓഫിസ് മാര്‍ച്ച്. ഇക്കാര്യത്തില്‍ റംസാന് കഴിഞ്ഞ് മറുമടി പറയാമെന്ന നിലപാടിലാണ് ലീഗ് നേതൃത്വം. ഇതിനിടെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മാപ്പപേക്ഷിക്കുകയും ചെയ്തു.
പക്ഷെ, പ്രകടത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ നടപടിയെടുക്കാന്‍ കോണ്‍ഗ്രസും തയ്യാറായിട്ടില്ല. കെഎസ്യു പ്രവര്ത്തകരാവട്ടേ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു.
പ്രശ്നം പരിഹരിക്കേണ്ടത് കോണ്‍ഗ്രസ് ആണെന്നും അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പൊതുതിരഞ്ഞെടുപ്പിന് മുമ്പ് മുറിവുണക്കാനുള്ള ശ്രമത്തിലാണ് ഇരുപാര്‍ട്ടികളും അഞ്ചാം മന്ത്രി സ്ഥാനം കോണ്‍ഗ്രസിനുണ്ടാക്കിയ അതേ ആഘാതം രാജ്യസഭാ സീറ്റ് ഇടപെടലിലും ലീഗ് സൃഷ്ടിച്ചെന്നാണ് പ്രവര്‍ത്തകരുടെ ആക്ഷേപം.
അകല്‍ച്ച വര്‍ധിപ്പിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് മുസ്ലിം ലീഗും കോണ്‍ഗ്രസും അണികളോട് നിര്‍ദേശിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here