സാങ്കേതിക സർവ്വകലാശാല പ്രോ വൈസ് ചാൻസിലറെ ഗവർണ്ണർ പുറത്താക്കി; നടപടി പരാതിയെത്തുടര്‍ന്ന്

സാങ്കേതിക സർവ്വകലാശാല പ്രോ വൈസ് ചാൻസിലർ എം അബ്ദുറഹിമാനെ ഗവർണ്ണർ പുറത്താക്കി. കുെഞ്ചറിയാ പി ഐസക്ക്  വിസി സ്ഥാനത്ത് നിന്ന് മാറിയ ശേഷവും എം അബ്ദുറഹിമാൻ പ്രോവൈസ് ചാന്‍സിലറായി തുടര്‍ന്ന സാഹചര്യത്തിലാണ് ഗര്‍ണറുടെ നടപടി.
  AKPCTA നൽകിയ പരാതിയെ തുടർന്നാണ് എം അബ്ദുറഹിമാനെ ഗവർണ്ണർ പുറത്താക്കിയത്.
കോ ടെർമിനസ് വ്യവസ്ഥായണ് സര്‍വ്വകലാശാലയുടെ മുഖ്യചുമതലക്കാര്‍ക്ക് ഉള്ളത്. അതായത് വിസി രാജിവച്ചാൽ പ്രോ വൈസ്ചാന്‍സിലറും രാജിവയ്ക്കണം.
നിരവധി ആരോപണങ്ങള്‍ നിലനിന്നിരുന്ന പശ്ചാത്തലത്തിൽ  കുഞ്ചെറിയ പി ഐസക്ക് നേരത്തെ രാജിവച്ചിരുന്നു. എന്നാൽ എം അബ്ദുറഹ്മന്‍ പ്രോ വൈസ് ചാന്‍സിലർ സ്ഥാനത്ത് തുടരുകയായിരുന്നു, ഇതിനെതിരെ AKPCTA നൽകിയ പരാതിയെ തുടർന്നാണ് ഗവർണറുടെ നടപടി.
സമാനമായ സാഹചര്യം നേരത്തെ ഉണ്ടായിട്ടുണ്ട്. കണ്ണൂര്‍ സര്‍വ്വകലാശാല വിസി ഖാദർ മങ്ങാട് രാജിവച്ചപ്പോള്‍ പ്രോ വിസിയായി പ്രൊഫ. ടി അശോകന്‍ തുടര്‍ന്നിരുന്നു, അദ്ദേഹത്തെയും സമാനമായ സാഹചര്യത്തിൽ ഗവർണര്‍ പുറത്താക്കിയിരുന്നു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here