കെപിസിസി നേതൃയോഗം ഇന്ന് ഇന്ദിരാഭവനിൽ

കെപിസിസി നേതൃയോഗം രാവിലെ ഇന്ദിരാഭവനിൽ നടക്കും. ഇന്നലെ നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലെ ചര്‍ച്ച പൂർത്തിയാവാത്ത പശ്ചാത്തലത്തിൽ സമിതി അംഗങ്ങള്‍ ഇന്ന് നടക്കുന്ന നേതൃയോഗത്തിൽ പങ്കെടുക്കും.

കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍ അധ്യക്ഷനാകുന്ന യോഗത്തിൽ കെപിസിസി ഭാരവാഹികള്‍, പാർലമെന്‍ററി പാർട്ടി ഭാരവാഹികള്‍, ഡിസിസി അധ്യക്ഷന്മാര്‍ എന്നിവരും പങ്കെടുക്കും.

രാജ്യസഭാ സീറ്റ് കേരളാകോണ്‍ഗ്രിസിന് വിട്ടുനൽകിയ വിഷയത്തിൽ ക‍ഴിഞ്ഞ ദിവസം രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നടന്ന ചര്‍ച്ചയുടെ തുടർച്ചയും നേതൃത്വത്തിനെതിരെ ഉള്ള വിമര്‍ശനങ്ങളും ഇന്നത്തെ യോഗത്തിലുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News