നിപ ഭീതിയകന്നു; കോ‍ഴിക്കോട്-മലപ്പുറം ജില്ലകളില്‍ സ്കൂളുകള്‍ തുറന്നു

കോഴിക്കോട്: നിപ ഭീതിയെത്തുടര്‍ന്ന് പ്രവേശനോത്സവം നീട്ടിവെച്ച കോഴിക്കോട് മലപ്പുറം ജില്ലയിലെ സ്‌ക്കൂളുകള്‍ ഇന്ന് തുറന്നു. നിപയെത്തുടര്‍ന്ന് മറ്റ് സ്കൂളുകള്‍ തുറന്ന സമയത്ത് കോ‍ഴിക്കോടും മലപ്പുറത്തും സ്കൂളുകള്‍ തുറന്നിരുന്നില്ല.

രണ്ടു ജില്ലകളിലും സ്കൂളുകളില്‍ ഇന്ന് പ്രവേശനോത്സവത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

സംസ്ഥാനത്ത് നിപ ഭീതി ഒ‍ഴിയുകയാണെങ്കിലും ജൂണ്‍ 30 വരെ ജാഗ്രതാ നിര്‍ദേശം തുടരുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ജില്ലയില്‍ പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. നിപ നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഒഴിവാക്കി.

രണ്ടര മാസത്തെ ഇടവേളയക്ക് ശേഷമാണ് കോഴിക്കോട്ടെ വിദ്യാലയങ്ങള്‍ ഉണര്‍ന്നിരിക്കുന്നത്.നിപ ഭീതിയെല്ലാം ഒഴിഞ്ഞിരിക്കുന്നു. പകര്‍ച്ച വ്യാധികള്‍ പടരാതിരിയ്ക്കാന്‍ കര്‍ശന നിര്‍ദ്ദേശമാണ് ഡി ഡി ഇ സ്‌കൂളുകള്‍ക്ക് നല്‍കിയിരിക്കുന്നത്.
കിണറുകള്‍ ‍ വലയുപയോഗിച്ച് മൂടണം.വിദ്യാലയങ്ങള്‍ മാലിന്യ മുക്തമാക്കുന്നതുള്‍പ്പെടെയുള്ള പരിപാടികള്‍ ശക്തമാക്കണം. നഷ്ട്ടപ്പെട്ട 7 പ്രവൃത്തി ദിവസങ്ങള്‍ വീണ്ടെടുക്കുന്നതിനായി ശനിയാഴ്ചയെ അടക്കം ഉപയോഗപ്പെടുത്തിയായിരിക്കും സ്‌കൂള്‍ പ്രവര്‍ത്തിക്കുക.
സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പെ തന്നെ യൂണിഫോമും പാഠപുസ്തകങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കാന്‍ സാധിച്ചു എന്നതാണ് വലിയ വലിയ നേട്ടമായി എടുത്തു പറയേണ്ടത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് പൊതുവിദ്യാലയങ്ങളില്‍ ഉണ്ടായിരിക്കുന്നത്.
20 ശതമാനം വരെ ഉയര്‍ച്ച ഉണ്ടായതായി ഡി ഡി ഇ വ്യക്തമാക്കുന്നു. ഏതായാലും നിപ ഭീതി മറന്ന് ഇനി കോഴിക്കോട് ജില്ലയിലെ വിദ്യാലയങ്ങള്‍ പഠനത്തിലേയക്ക് മുഴുകുകയാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News