വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി: തൊ‍ഴിൽ നഷ്ടപ്പെട്ട കരമടി തൊ‍ഴിലാളികള്‍ക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്തു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി തൊ‍ഴിൽ നഷ്ടപ്പെട്ട പ്രദേശത്തെ കരമടി തൊ‍ഴിലാളികള്‍ക്ക് നഷ്ടപരിഹാരത്തുക വിതരണം ചെയ്തു. തൈക്കാട് പി ഡബ്ലു റെസ്റ്റ് ഹൗസിൽ നടന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഫിഷഖീസ് വകുപ്പ് മന്ത്രി ജെ മേ‍ഴ്സിക്കുട്ടിയമ്മ മുഖ്യാതിഥിയായിരുന്നു.

അടിമലത്തുറ, കോട്ടപ്പുറം ഭാഗത്തെ 731 കരമടി മത്‌സ്യത്തൊഴിലാളികള്‍ക്കാണ് സർക്കാര്‍ നഷ്ടപരിഹാരത്തുക കൈമാറിയത്. 40കോടി 52ലക്ഷം രൂപയാണ് ഇതിനായി സർക്കാർ ചെലവഴിക്കുന്നത്. തൊ‍ഴിൽ നഷ്ടപ്പെട്ടവർക്കോരോരുത്തര്‍ക്കും 5.60 ലക്ഷം രൂപ വീതം ലഭിക്കും.

വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട അഭിമാന പദ്ധതിയാണെന്നും കേരളത്തില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ നിര്‍മ്മാണ പ്രവൃത്തിയാണ് വിഴിഞ്ഞത്ത് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ചിപ്പി മത്‌സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന 196 പേര്‍ക്കും കരമടി മത്‌സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന 174 പേര്‍ക്കുമായി 22.54 കോടി രൂപ വിതരണം ചെയ്തിരുന്നു.

വിഴിഞ്ഞത്ത് നിന്ന് പുറപ്പെടുന്ന 1734 യന്ത്രവത്കൃത യാനങ്ങള്‍ക്ക് പുലിമുട്ട് നിര്‍മാണ കാലയളവില്‍ അധിക മണ്ണെണ്ണ വിതരണം ചെയ്യുന്നുണ്ട്. മത്‌സ്യബന്ധനം നടത്തിയിരുന്ന 2898 പേര്‍ക്ക് 68.89 കോടി രൂപയാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് നഷ്ടപരിഹാര പാക്കേജിലൂടെ വിതരണം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News