മരട് സ്‌കൂള്‍ ബസ് അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് ആര്‍ടിഒയുടെ റിപ്പോര്‍ട്ട്

കൊച്ചി: മരടില്‍ സ്‌കൂള്‍ വാഹനം അപകടത്തില്‍ പെട്ടത് ഡ്രൈവറുടെ അശ്രദ്ധ മൂലമെന്ന് ആര്‍ടിഒയുടെ റിപ്പോര്‍ട്ട്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന നടന്നത്.

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിലേക്ക് നയിച്ചത്. കൈവരിയില്ലാത്ത കുളത്തിനടുത്തുള്ള വളവ് വീശിയെടുത്തതാണ് അപകടത്തിന് കാരണമായത്.ഇതുമൂലം നിയന്ത്രണം വിട്ട് വണ്ടി മറയുകയായിരുന്നു.

രണ്ടര മീറ്റര്‍ മാത്രം വീതിയുള്ള റോഡില്‍ 20 കിലോമീറ്റര്‍ പരമാവധി വേഗതയിലാണ് വാഹനം വരേണ്ടത്. എന്നാല്‍ അമിത വേഗതയില്‍ വാഹനം എത്തിയതാണ് അപകടമുണ്ടാകുന്നതിന് കാരണമായതെന്നും ആര്‍ടിഒ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികളും ആര്‍ടിഒ യുടെ ഭാഗത്ത് നിന്നും തുടങ്ങിയിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here