സമൂഹ മാധ്യമങ്ങൾ വഴി ഹർത്താല്‍ ആഹ്വാനം; തീവ്രവാദ സ്വാഭാവമുള്ളവരെ കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി

സമൂഹ മാധ്യമങ്ങൾ വഴി ആഹ്വാനം ചെയ്ത ഹർത്താലിൽ തീവ്രവാദ സ്വാഭാവമുള്ളവരായി ആരെയും കണ്ടെത്തിയിട്ടില്ലന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. വരാപ്പുഴ സംഭവത്തെ തുടർന്ന് ഏപ്രിൽ 13 ന് ടൈഗർ ഫോഴ്സ് പിരിച്ചുവിട്ടെന്നും,  ഫോഴ്സ് ഒദ്യോഗികമായി രൂപീകരിച്ചിട്ടുള്ളതല്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യകതമാക്കി.

വാടാസ് ആപ്പ് ഹർത്താലെന്നപേരിൽ സമൂഹ മാധ്യമങ്ങൾ വഴി ആഹ്വാനം ചെയ്ത ഹർത്താലിൽ തീവ്രവാദ സ്വാഭാവമുള്ളവരായി ആരെയും കണ്ടെത്തിയിട്ടില്ലന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

വിവിധ സ്റ്റേഷനുകളിൽ 385 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 1595 പേരെ അറസ്റ്റ് ചെയ്ത് 458 പേരെ റിമാൻഡ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കെ.എം ഷാജിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകുകയായിരുന്നു.എറണാകുളത്ത് നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷo 21 പേരെ ഉൾപ്പെടുത്തിയാണ് റൂറൽ ടൈഗർ ഫോഴ്സ് രൂപീകരിച്ചത് എന്നാൽ പ്രതികളെ കസ്റ്റഡയിലെടുക്കാൻ സഹായിക്കുക മാത്രമാണ് ഫോ‍ഴ്സ് ചെയ്യുക.

എസ് പിക്കു നേരിട്ട് ലഭിക്കുന്ന പരാതികളിലോ രാഷ്ട്രീയ നേതൃത്വം ആവശ്യെപ്പടുന്ന സംഭവങ്ങളിലോ പ്രതികളെ പിടിക്കാൻ ടൈഗർ ഫോഴ്സിനെ ചുമതലപ്പെടുത്തിയിട്ടില്ല.വരാപ്പുഴ സംഭവത്തെ തുടർന്ന് ഏപ്രിൽ 13 ന് തന്നെ ഫോഴ്ന് പിരിച്ചുവിടുകയും ചെയ്തു.

ഫോഴ്സ് ഒദ്യോഗികമായി രൂപീകരിച്ചിട്ടില്ലന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് അസോസിയേഷൻ സമ്മേളനങ്ങളിൽ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും
സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 626 സൈബർ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും . ഇതിൽ357 കേസിൽ അന്വേഷണം പുരോഗമിക്കുന്നു വെന്നും മുഖ്യമന്ത്രി സഭയിൽ രേഖാമൂലം മറുപടി നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News