ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് കിം ജോങ് എത്തിയത് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി; കാരണം ഇതാണ്

സിംഗപ്പൂര്‍: ട്രംപുമായുള്ള ചരിത്ര കൂടിക്കാഴ്ചയ്ക്കായി ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ സിംഗപ്പൂരിലെത്തിയത് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി.

ചാരസംഘടനകള്‍ തന്റെ ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കാതിരിക്കുന്നതിനാണ് സഞ്ചരിക്കുന്ന ടോയ്‌ലറ്റുമായി കിം എത്തിയതെന്നാണ് അന്തര്‍ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച ചൈനീസ് പ്രധാനമന്ത്രിയുടെ സ്വകാര്യ ജറ്റ് വിമാനത്തിലാണ് കിം സിംഗപ്പൂരിലെത്തിയത്. സെന്റ് റീജിസ് ഹോട്ടലിലാണ് കിമ്മിന്റെ താമസം.

ഇതിന് മുന്‍പ് രണ്ടുതവണമാത്രമാണ് കിം വിദേശയാത്ര നടത്തിയിട്ടുള്ളത്. അത് രണ്ടും പ്രത്യേക ട്രെയിനില്‍ ബെയ്ജിംഗിലേക്കായിരുന്നു.

അതേസമയം, ചരിത്രപരമായ കൂടിക്കാഴ്ചയാണ് അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ നടന്നതെന്ന് സിംഗപ്പൂരില്‍ നടന്ന ഉച്ചകോടിക്കുശേഷം ഇരുനേതാക്കളും വ്യക്തമാക്കി.

ചൊവ്വാഴ്ച രാവിലെ ഒമ്പതിന് (ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്ക്) സിംഗപ്പൂരിലെ ദ്വീപ് റിസോര്‍ട്ടായ സെന്റോസയിലെ ക്യാപെല്ല ഹോട്ടലിലാണ് ഇരു നേതാക്കളും തമ്മില്‍ നടന്ന ചരിത്രപരമായ ഉച്ചകോടിക്കു തുടക്കമായത്.

‘തങ്ങളുടെ ഭൂതകാലം മാറ്റിവക്കുകയാണ്. ലോകം പുതിയ മാറ്റങ്ങളാണ് ഇനി വീക്ഷിക്കുക. ഈ ചര്‍ച്ച സാധ്യമാക്കിയതിന് ഡൊണാള്‍ഡ് ട്രംപിന് എന്റെ കൃതജ്ഞത രേഖപ്പെടുത്തുന്നു’.-സമാധാന ഉടമ്പടി കരാര്‍ ഒപ്പുവച്ച ശേഷം കിം മാധ്യമങ്ങളോട് പറഞ്ഞു.

‘അതിപ്രധാനമായ ഒരു ഉടമ്പടിയിലാണ് തങ്ങള്‍ ഒപ്പുവച്ചിരിക്കുന്നത്. തങ്ങള്‍ക്കിരുവര്‍ക്കും ഇത് മികച്ച ദിവസമാണ്. ഇരു രാജ്യങ്ങളെ സംബന്ധിച്ചും, ഒപ്പം തമ്മില്‍ തമ്മിലും നിരവധി കാര്യങ്ങള്‍ പഠിച്ചു’- ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കിം ജോങ്ങിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News