തിരുവനന്തപുരം: നിയമസഭാ ചോദ്യോത്തരവേളയില്‍ വീണ്ടും പരിഹാസ്യനായി ബിജെപി എംഎല്‍എ ഒ രാജഗോപാല്‍.
നേമം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം ഇക്കുറി അബദ്ധത്തിലായിരിക്കുന്നത് കായികവകുപ്പ് മന്ത്രി എസി മൊയ്തീനോട് മണ്ടന്‍ ചോദ്യം ചോദിച്ചാണ്.
നേമം മണ്ഡലത്തില്‍ കായിക വകുപ്പുമായി ബന്ധപ്പെട്ട് നടപ്പാക്കിയ പുതിയ പദ്ധതികള്‍ ഏതെല്ലാം എന്നായിരുന്നു രാജഗോപാലിന്റെ ചോദ്യം. എന്നാല്‍ മന്ത്രിയുടെ മറുപടി വന്നതോടെ രാജഗോപാല്‍ വെട്ടിലായി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നേമം നിയോജക മണ്ഡലത്തില്‍ സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട് പ്രപ്പോസലുകള്‍ ഒന്നും ലഭിച്ചിട്ടില്ല. ആയതിനാല്‍ പുതുതായി പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ലെന്നാണ് മന്ത്രി മൊയ്തീന്‍ മറുപടി നല്‍കിയത്.
മണ്ഡലത്തിലെ വികസന പദ്ധതികള്‍ക്ക് പ്രൊപ്പോസല്‍ നല്‍കുകയും അവയുടെ പുരോഗതി വിലയിരുത്തുകയും ചെയ്യേണ്ട എംഎല്‍എക്ക് അടിസ്ഥാനപരമായ കാര്യങ്ങളില്‍ പോലും അവഗാഹമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു രാജഗോപാലിന്റെ ചോദ്യം.
രാജഗോപാലിന്റെ അജ്ഞതയെ കളിയാക്കി നിരവധി ട്രോളുകളും രംഗത്തെത്തി. സ്വന്തം നിയോജക മണ്ഡലത്തില്‍ എന്തു നടക്കുന്നു എന്ന് പോലും അറിയാത്ത എംഎല്‍എയാണോ താങ്കള്‍ എന്നായിരുന്നു സോഷ്യല്‍മീഡിയയുടെ ചോദ്യം.
Get real time update about this post categories directly on your device, subscribe now.