സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് കൊച്ചി മെട്രോ

കൊച്ചി മെട്രോയുടെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിപുല പരിപാടികളുമായി കെഎംആര്‍എല്‍. ഈ മാസം 17ന് വിവിധ ആഘോഷ പരിപാടികള്‍ നടക്കും. 19ന് പൊതുജനങ്ങള്‍ക്ക് മെട്രോ യാത്ര സൗജന്യമായിരിക്കും.

തൃപ്പൂണിത്തുറ പേട്ട വരെയുള്ള ഒന്നാം ഘട്ടം അടുത്ത വര്‍ഷം ജൂണില്‍ പൂര്‍ത്തിയാകും. കാക്കനാട് സ്മാര്‍ട് സിറ്റി വരെയുള്ള രണ്ടാംഘട്ടത്തിനുള്ള നടപടികള്‍ ആരംഭിച്ചതായി കെഎംആര്‍എല്‍ അറിയിച്ചു.

അങ്കമാലി വരെ യുള്ള മൂന്നാം ഘട്ടത്തിന്റെ സവ്വേ ഉടന്‍ ആരംഭിക്കുമെന്നും കെഎംആര്‍എല്‍ എംഡി വ്യക്തമാക്കി.

യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിക്കൊണ്ടാണ് കൊച്ചി മെട്രോ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നത്. തുടക്കത്തില്‍ ആറു കോടി രൂപയായിരുന്ന പ്രതിമാസ നഷ്ടം മൂന്നര കോടിയായി കുറയ്ക്കാന്‍ കഴിഞ്ഞു.

യാത്രക്കാരുടെ എണ്ണം പ്രതിദിനം ഇരുപത്തയ്യായിരത്തില്‍ നിന്നും നാല്‍പതിനായിരമായി വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞതായി കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് അറിയിച്ചു.

തൃപ്പൂണിത്തുറ പേട്ട വരെയുള്ള ഒന്നാംഘട്ടം 2019 ജൂണില്‍ പൂര്‍ത്തിയാകും. പിന്നീട് എസ്എന്‍ ജംഗ്ഷന്‍ വരെയും തുടര്‍ന്ന് തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷന്‍ വരെയും നീട്ടും.

കാക്കനാട് ഇന്‍ഫോപാര്‍ക്ക് വഴി സ്മാര്‍ട്ട് സിറ്റി യിലേക്കുള്ള രണ്ടാം ഘട്ടത്തിന്റെ പ്രൊജക്ട് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ് .

ആലുവയില്‍ നിന്ന് ആരംഭിച്ച് നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയില്‍ എത്തുന്ന മൂന്നാംഘട്ടത്തിലെ സര്‍വേ ഉടന്‍ ആരംഭിക്കുമെന്നും കെഎംആര്‍എല്‍ എംഡി പറഞ്ഞു.

ഈ മാസം 17ന് ഇടപ്പള്ളി മെട്രോ സ്റ്റേഷനില്‍ ഭീമന്‍ കേക്ക് മുറിച്ച് ഒന്നാം വാര്‍ഷികം ആഘോഷിക്കും. 19ന് മെട്രോ യാത്ര തീര്‍ത്തും സൗജന്യമായിരിക്കും. ഭാഗ്യക്കുറി നറുക്കെടുപ്പ് ഉള്‍പ്പടെയുള്ള മറ്റ് ആഘോഷപരിപാടികളും കെഎംആര്‍എല്‍ ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 17നായിരുന്നു കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തത്. 19 ന് വാണിജ്യാടിസ്ഥാനത്തില്‍ സര്‍വ്വീസ് ആരംഭിച്ചു. വാട്ടര്‍ മെട്രോ ഉള്‍പ്പെടെയുള്ള അനുബന്ധ പദ്ധതികളുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News