ശ്രദ്ധിക്കുക: യുഎഇ ഇനി പൊള്ളും; പ്രത്യേക ജാഗ്രത നിര്‍ദേശങ്ങള്‍

വരുംദിവസങ്ങളില്‍ യുഎഇയില്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നും അത് കൊണ്ട് തന്നെ പ്രത്യേകം ജാഗ്രത പാലിക്കണമെന്നും അധികൃതര്‍. നാളെ മുതല്‍ ചൂടു കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന.

യാത്രകളിലും ആഹാരകാര്യങ്ങളിലും ശ്രദ്ധ പുലര്‍ത്തണം. തേളുകളും പാമ്പുകളും പുറത്തിറങ്ങുന്ന കാലമായതിനാല്‍ വില്ലകളിലും പാര്‍ക്കുകളിലും കരുതല്‍ ആവശ്യമാണെന്നും വ്യക്തമാക്കി.

പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള സിഗരറ്റ് ലൈറ്ററുകള്‍, പെര്‍ഫ്യൂമുകള്‍, ബാറ്ററികള്‍, ചാര്‍ജറുകള്‍ എന്നിവ വാഹനത്തില്‍ വച്ചു പോകരുത്. വാഹനത്തിന്റെ വിന്‍ഡോ ഗ്ലാസ് അല്‍പം താഴ്ത്തി വയ്ക്കുന്നതു നല്ലതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

വാഹനവുമായി ബന്ധപ്പെട്ടു ഒട്ടേറെ സുരക്ഷാ നിര്‍ദേശങ്ങളും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ധന ടാങ്ക് പൂര്‍ണമായും നിറയ്ക്കാതിരിക്കുന്നതാണ് സുരക്ഷിതം. കഴിയുന്നതും വൈകുന്നേരങ്ങളില്‍ ഇന്ധനം നിറയ്ക്കുക. പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ളതിനാല്‍ ടയറുകളില്‍ അമിതമായി കാറ്റുനിറയ്ക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

ഭക്ഷണം, സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ വാഹനത്തില്‍ വച്ചു പോകുന്നത് ആരോഗ്യത്തിനു നല്ലതെന്നും രാവിലെ പത്തുമുതല്‍ മൂന്നുവരെ ശരീരത്തില്‍ നേരിട്ടു വെയിലടിക്കുന്നതും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കാമെന്നും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here