ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയാണ് താന്‍ രാജിവച്ചതെന്ന് സുധീരന്‍; ഗ്രൂപ്പ് മാനേജര്‍മാര്‍ വളഞ്ഞിട്ട് ആക്രമിച്ചു; ഗ്രൂപ്പ് അതിപ്രസര ശൈലിയില്‍ നിന്നും നേതാക്കള്‍ മാറണമെന്നും സുധീരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വീണ്ടും വിഎം സുധീരന്‍.

ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയാണ് താന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചതെന്ന് വിഎം സുധീരന്‍ പറഞ്ഞു.

ഗ്രൂപ്പ് മാനേജര്‍മാര്‍ തന്നെ വളഞ്ഞിട്ട് ആക്രമിച്ചെന്നും ഗ്രൂപ്പ് അതിപ്രസരത്തിന്റെ ഇരയാണ് താന്നെന്നും സുധീരന്‍ പറഞ്ഞു.

ഗ്രൂപ്പ് പ്രവര്‍ത്തനം കാരണം സംഘടനാസംവിധാനം ശരിയായ രീതിയില്‍ കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. ഗ്രൂപ്പ് അതിപ്രസര ശൈലിയില്‍ നിന്നും നേതാക്കള്‍ മാറണം. അല്ലെങ്കില്‍ പാര്‍ട്ടി രക്ഷപ്പെടില്ലെന്നും ഇതേ അവസ്ഥയില്‍ തുടരുമെന്നും സുധീരന്‍ പറഞ്ഞു.

പാര്‍ട്ടിക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല. ഗ്രൂപ്പ് ശക്തിപ്പെടണമെന്നാണ് നേതാക്കന്‍മാരുടെ ആവശ്യം. ഇത് മാറേണ്ട നിലപാടാണെന്നും സുധീരന്‍ പറഞ്ഞു.

കെപിസിസി നേതൃയോഗത്തിനിടെ നേതാക്കള്‍ വാക്‌പോരിലേര്‍പ്പെട്ടതിന് പിന്നാലെയാണ് സുധീരന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News