മുല്ലപ്പള്ളിക്കെതിരെ ജന്‍മനാട്ടില്‍ വീണ്ടും പോസ്റ്ററുകള്‍

മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ജന്‍മനാട്ടില്‍ വീണ്ടും പോസ്റ്ററുകള്‍.

കെപിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് മുല്ലപ്പള്ളിയുടെ പേര് സജീവമായി പരിഗണിക്കുന്ന ഘട്ടത്തിലാണ് വടകരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്.

മുല്ലപ്പള്ളിക്കെതിരെ വടകര ബസ്സ്ന്റാറ്റിന്റെ പല ഭാഗങ്ങളിലായി നിരവധി പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കെ. സുധാകരനെ KPCC പ്രസിഡണ്ട് ആക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വടകരയിലും പരിസര പ്രദേശങ്ങളിലും ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.

നാട്ടിലെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാത്ത ആളെ KPCC പ്രസിഡണ്ടാക്കിയാല്‍ പാര്‍ടിയുടെ കെട്ടുറപ്പ് തകരും എന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News