സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവന്‍

കൊല്ലം: സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ് സുദേവനെ തെരഞ്ഞെടുത്തു.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പങ്കെടുത്ത ജില്ലാകമ്മിറ്റി യോഗത്തിലാണ് സുദേവനെ തെരഞ്ഞെടുത്തത്.

കെഎന്‍ ബാലഗോപാല്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് സുദേവന്‍ ജില്ലാ സെക്രട്ടറിയാകുന്നത്.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന സെക്രട്ടറി, കൊല്ലം ജില്ലാ സെക്രട്ടറി, കാപെക്‌സ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ് കെ സുദേവന്‍.

1971 ല്‍ സി.പി.ഐ(എം)ല്‍ അംഗമായി. കൊല്ലായില്‍, മടത്തറ ബ്രാഞ്ചുസെക്രട്ടറിയായി തുടക്കം.
1976 ല്‍ അടിയന്തിരാവസ്ഥയുടെ ഘട്ടത്തില്‍ ചിതറ ലോക്കല്‍ കമ്മിറ്റി അംഗം.
1981 വരെ പാര്‍ട്ടി കൊട്ടാരക്കര താലൂക്ക് കമ്മിറ്റിയംഗം.
ചടയമംഗലം ഏരിയാകമ്മിറ്റി രൂപീകരണംമുതല്‍ ഏരിയാ കമ്മിറ്റി അംഗം.
പുനലൂര്‍ ഏരിയാകമ്മിറ്റി രൂപീകരണംമുതല്‍ പുനലൂര്‍ ഏരിയാകമ്മിറ്റി അംഗം.
1984 മുതല്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം.
1990 മുതല്‍ 95 വരെ പാര്‍ട്ടി ചടയമംഗലം ഏരിയാ സെക്രട്ടറി.
1995 മുതല്‍ ജില്ലാസെക്രട്ടറിയേറ്റംഗം.
2015 മുതല്‍ സംസ്ഥാന കമ്മിറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു.

കെ.എസ്.വൈ.എഫ് കൊല്ലായില്‍ യൂണിറ്റ് സെക്രട്ടറിയായി യുവജന രംഗത്തെ പ്രവര്‍ത്തനം തുടര്‍ന്ന് കെ.എസ്.വൈ.എഫിന്റെ ചിതറ വില്ലേജ് സെക്രട്ടറി, കൊട്ടാരക്കര താലൂക്ക് കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, കൊല്ലം ജില്ലാകമ്മിറ്റി സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചുഡി.വൈ.എഫ്.ഐ രൂപീകരണത്തിനു ശേഷം ആദ്യ ജില്ലാ കമ്മിറ്റി സെക്രട്ടറിയായിസംസ്ഥാന ട്രഷറര്‍, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാകമ്മിറ്റിയുടെ ജോയിന്റ് സെക്രട്ടറികൊല്ലം ജില്ലാ പ്ലാന്റേഷന്‍ യൂണിയന്റെ വര്‍ക്കിംഗ് പ്രസിഡന്റായി 7 വര്‍ഷവും കൊട്ടാരക്കര താലൂക്ക് പ്ലാന്റേഷന്‍ യൂണിയന്‍ പ്രസിഡന്റായി 17 വര്‍ഷവും പ്രവര്‍ത്തിച്ചു.

കാഷ്യു സെന്റര്‍ സംസ്ഥാന വൈസ് പ്രസിഡന്റാണ്എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാസെക്രട്ടറിയായി 4 വര്‍ഷം പ്രവര്‍ത്തിച്ചു.

1988 മുതല്‍ ചിതറ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ്. 2000 ല്‍ ചടയമംഗലം ജില്ലാ ഡിവിഷനില്‍ നിന്നും, 2005 ല്‍ ചിതറ ജില്ലാ ഡിവിഷനില്‍ നിന്നും ജില്ലാപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും രണ്ട് ഘട്ടത്തില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റാവുകയും ചെയ്തു.

1987 മുതല്‍ ഓയില്‍ പാം ഇന്‍ന്ത്യാ ലിമിറ്റഡിന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു. സാധാരണ തൊഴിലാളിയായി പ്രവര്‍ത്തനം ആരംഭിച്ച് ആദ്യകാല സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കം.

ചിതറ ചക്കമലയില്‍ കര്‍ഷക തൊഴിലാളികള്‍ക്ക് ഭൂമി ലഭിക്കുന്നതിനുവേണ്ടിയുള്ള 1970 മുതല്‍ തുടര്‍ന്നുവന്ന ശക്തമായ സമരത്തിലൂടെ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തേക്ക് വന്നു. നിരവധി തവണ വര്‍ഗ്ഗ ശത്രുക്കളുടെ ആക്രമണത്തിന് വിധേയമായി. 1986 ലെ ഐതിഹാസികമായ കശുവണ്ടി തൊഴിലാളി സമരത്തോടനുബന്ധിച്ച് കരീപ്ര പാലനിരപ്പിലെ തൊഴിലാളികളോടൊപ്പം സെന്‍ട്രല്‍ ജയിലില്‍ ജയില്‍വാസം അനുഭവിച്ചു.

ഭാര്യ എല്‍.മഹിളാമണി (റിട്ട:സെക്രട്ടറി നിലമേല്‍ എസ്.ഇ.ബി)
മക്കള്‍ അഡ്വ.എസ്.അനുരാജ് (പാര്‍ട്ടി ചിങ്ങേലി എല്‍.സി അംഗം), എസ്.അഖില്‍രാജ് (വിദ്യാര്‍ത്ഥി)
മരുമകള്‍ അഡ്വ.ജെ.മിത്ര, ചെറുമകന്‍ എ.എം.ആരൂഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News