മണ്ടത്തരങ്ങള്‍ ചോദിക്കാനാണെങ്കിലും രാജഗോപാല്‍ സഭയില്‍ വാ തുറക്കുന്നുണ്ട്; എന്നാല്‍ സുരേഷ് ഗോപി രാജ്യസഭയിലോ? പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

ദില്ലി: മണ്ടന്‍ ചോദ്യങ്ങള്‍ ചോദിക്കാനാണെങ്കിലും ബിജെപിയുടെ ഏക എംഎല്‍എയായ ഒ രാജഗോപാല്‍ നിയമസഭയില്‍ വാ തുറക്കുന്നുണ്ട്. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ നോമിനേഷന്‍ വഴി രാജ്യസഭാംഗമായ സുരേഷ് ഗോപി എംപിയോ?

രണ്ടുവര്‍ഷത്തിനിടെ സുരേഷ് ഗോപി രാജ്യസഭയില്‍ ഒരു ചോദ്യം പോലും ചോദിച്ചിട്ടില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

2016 ഏപ്രിലിലാണ് സുരേഷ് ഗോപിയെ കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തത്. എന്നാല്‍ ഇന്നുവരെ പാര്‍ലമെന്റില്‍ ഒരു ചോദ്യം പോലും സുരേഷ് ഗോപി ചോദിച്ചിട്ടില്ല. രാജ്യസഭാ രേഖകളെ ഉദ്ധരിച്ച് സോഷ്യല്‍മീഡിയയില്‍ സുരേഷ് ഗോപിക്കെതിരെ വിമര്‍ശനമുയര്‍ന്നുകഴിഞ്ഞു.

രാജ്യസഭാ വെബ്‌സൈറ്റില്‍ ലഭിക്കുന്ന വിവരമനുസരിച്ച് സുരേഷ് ഗോപിയുടെ രാജ്യസഭയിലെ ഹാജര്‍നില 72 ശതമാനമാണ്. രണ്ടു വര്‍ഷത്തിനിടെ രാജ്യസഭയില്‍ ഒരു ചോദ്യം പോലും സുരേഷ് ഗോപി ചോദിച്ചിട്ടില്ല.

എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുള്ള പ്രത്യേക പരാമര്‍ശങ്ങളും സര്‍ക്കാരില്‍ നിന്നും നേടിയെടുത്ത ഉറപ്പുകളും ‘ഒന്നുമില്ല’ എന്നാണ് വെബ്‌സൈറ്റ് പറയുന്നത്.

സഭയിലെ രണ്ട് സംവാദങ്ങളില്‍ ഭാഗമായി എന്നു മാത്രമാണ് വെബ്‌സൈറ്റില്‍ നിന്നു ലഭിക്കുന്ന വിവരം. ഇതിലൊതുങ്ങുന്നു രാജ്യസഭാംഗം എന്ന നിലയില്‍ സുരേഷ് ഗോപിയുടെ സഭയിലെ പങ്കാളിത്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News